സ്വര്‍ണ വിലയില്‍ വര്‍ധന

സ്വര്‍ണ വിലയില്‍ വര്‍ധന
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 35,840 രൂപ. ഗ്രാമിന് 20 രൂപ കൂടി 4480 ആയി.

ഇന്നലെ സ്വര്‍ണ വിലയില്‍ കുറവു രേഖപ്പെടുത്തിയിരുന്നു. പവന് 160 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇന്ന് അതു തിരിച്ചു കയറി പഴയ വിലയില്‍ എത്തി.

ഈ മാസം പൊതുവേ സ്വര്‍ണ വില ഉയരുന്ന പ്രവണതയാണ് കാണിച്ചത്. മാസാദ്യത്തില്‍ 35,200 രൂപയായിരുന്നു വില. ഇത് ഉയര്‍ന്ന് 16ന് മാസത്തിലെ ഉയര്‍ന്ന വിലയായ 36,200ല്‍ എത്തി. 

സ്വര്‍ണ വിപണിയില്‍ നിലവിലെ ട്രെന്‍ഡ് തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com