സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഇന്നത്തെ വില 34960 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4370 ആയി. 

മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ സ്വര്‍ണ വില പവന് 200 രൂപ കൂടിയിരുന്നു. തിങ്കളാഴ്ചയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. തിങ്കളാഴ്ച പവന് 400 രൂപയാണ് കുറഞ്ഞത്. തുടര്‍ന്നു മൂന്നു ദിവസം വില 34,680ല്‍ തുടര്‍ന്നു. ഈ മാസം രേഖപ്പെടുത്തിയ കുറഞ്ഞ വിലയാണിത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com