സ്വർണ വില താഴേയ്ക്ക് തന്നെ; നാല് ദിവസത്തിനിടെ കുറഞ്ഞത് 1320 രൂപ; പവന് 35,480  

സ്വർണ വില താഴേയ്ക്ക് തന്നെ; നാല് ദിവസത്തിനിടെ കുറഞ്ഞത് 1320 രൂപ; പവന് 35,480  
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: തുടർച്ചയായി നാലാം ​ദിവസവും സ്വർണ വില ഇടിഞ്ഞു. ബജറ്റിന്റെ ചുവടുപിടിച്ച് സ്വർണ വില കുറയുന്നത് തുടരുകയാണ്. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,480 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 40  രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 4435 രൂപയായി.

നാല് ദിവസത്തിനിടെ 1320 രൂപയാണ് കുറഞ്ഞത്. ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്.

സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ നാല് ദിവസമായി സ്വർണ വില കുറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com