ചിത്രം: പിടിഐ
ചിത്രം: പിടിഐ

സ്വര്‍ണവില 38,000ല്‍ താഴെ; 320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം
Published on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞ ദിവസം 800 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 320 രൂപ കുറഞ്ഞു. 37,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസം 38,000 കടന്നിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 4730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.


യുക്രൈന്‍- റഷ്യ യുദ്ധം അടക്കമുള്ള ആഗോളതലത്തിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് കഴിഞ്ഞദിവസങ്ങളില്‍ വില ഉയരാന്‍ ഇടയാക്കിയത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

സ്വര്‍ണവില 38,000ല്‍ താഴെ

യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മാത്രം പവന് ആയിരം രൂപയാണ് കൂടിയത്. 37,800 രൂപ രേഖപ്പെടുത്തി കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തുകയും ചെയ്തു. പിന്നീട് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com