ഉച്ചകഴിഞ്ഞ് വീണ്ടും ഇടിഞ്ഞു സ്വര്‍ണവില; രണ്ടുതവണയായി താഴ്ന്നത് 3320 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു
kerala gold rate
kerala gold rate ഫയൽ
Edited By:
Updated on: 
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഉച്ചക്കഴിഞ്ഞ് പവന് 960 രൂപയാണ് കുറഞ്ഞത്. 90,400 രൂപയാണ് പുതിയ സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് സ്വര്‍ണവില ഇടിഞ്ഞത്. ഇന്ന് രണ്ടുതവണയായി 3320 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് ഇടിഞ്ഞത്. 11,300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16000 രൂപ കുറഞ്ഞ ശേഷം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്വര്‍ണവില തിരിച്ചുകയറിയിരുന്നു. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന സൂചന നല്‍കിയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. 17-ാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate
'വില്ലന്‍' എഐ; ആറു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ടെക് കമ്പനികള്‍ പിരിച്ചുവിട്ടത് 61,266 ജീവനക്കാരെ
kerala gold rate
പലിശ കൂട്ടുമോ?, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഡിജിറ്റല്‍ കെവൈസി, ആധാര്‍ ഇ-മെയില്‍ അപ്‌ഡേഷന്‍...; അറിയാം ഡിസംബറിലെ മാറ്റങ്ങള്‍
Summary

Gold prices fell again this afternoon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER