സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന; കൂടിയത് 80 രൂപ; പവന് 37,360

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന; കൂടിയത് 80 രൂപ; പവന് 37,360
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

കൊച്ചി: രണ്ട് ദിവസം കുറവ് രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,360 ആയി. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4670 രൂപയാണ് ഇന്ന് വില. 

തുടര്‍ച്ചയായ വര്‍ധനവിന് ശേഷമായിരുന്നു കഴിഞ്ഞ രണ്ട് ദിവസം വില താഴോട്ട് വന്നത്. 37,680 രൂപ വരെ ഈ മാസം വില എത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണ വില വര്‍ധിച്ചുവരികയായിരുന്നു. അതിനിടെയാണ് രണ്ട് ദിവസം വിലയിടിഞ്ഞത്. പിന്നാലെ ഇന്ന് നേരിയ വര്‍ധന രേഖപ്പെടുത്തി.

കോവിഡ് വാക്സിന്‍ ലഭ്യമായി തുടങ്ങിയത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടം പ്രകടിപ്പിച്ച സ്വര്‍ണവില കഴിഞ്ഞ ഏതാനും ദിവസമായി മുന്നേറ്റമാണ് കാഴ്ച വെച്ചത്. മൂന്നാഴ്ച കൊണ്ട് 1760 രൂപയാണ് ഉയര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com