സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?, യുഎസ് തീരുമാനിച്ചാല്‍ വില കുറയാം; പുതിയ പ്രവചനവുമായി ഗോള്‍ഡ്മാന്‍ സാക്‌സ്

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ സ്വര്‍ണവില പ്രവചനത്തില്‍ മാറ്റം വരുത്തി ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സ്
Gold buying
Gold buyingSource: Meta AI
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ സ്വര്‍ണവില പ്രവചനത്തില്‍ മാറ്റം വരുത്തി ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സ്. ഈ വര്‍ഷം ഔണ്‍സിന് ശരാശരി 5,400 ഡോളര്‍ വരെ എത്തിയേക്കാമെന്നായിരുന്നു ഗോള്‍ഡ്മാന്‍ സാക്‌സിന്റെ മുന്‍പ്രവചനം. അതാണ് ഇപ്പോള്‍ 500 ഡോളര്‍ കുറച്ച് 4,900 ഡോളറാക്കി ബാങ്ക് പരിഷ്‌കരിച്ചത്.

ഈ വര്‍ഷം ജനുവരിയിലെ റെക്കോര്‍ഡ് നിരക്കായ ഔണ്‍സിന് 5,600 ഡോളറില്‍ നിന്നും സ്വര്‍ണവില നിലവില്‍ 27 ശതമാനത്തോളം ഇടിഞ്ഞ് 4,100 ഡോളര്‍ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. മാര്‍ച്ചും മെയ് മാസവും ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം നഷ്ടം രേഖപ്പെടുത്തി.

വിലക്കയറ്റം തടയാന്‍ പലിശനിരക്ക് ഉയര്‍ത്തുമെന്ന സൂചന യുഎസ് ഫെഡറല്‍ റിസര്‍വ് നല്‍കിക്കഴിഞ്ഞു. പലിശനിരക്കുകള്‍ ഉയര്‍ന്നാല്‍ നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് കൂടുതല്‍ ലാഭം തരുന്ന ബോണ്ടുകളിലേക്കും മറ്റ് നിക്ഷേപങ്ങളിലേക്കും തിരിയും. ഇത് സ്വര്‍ണത്തോടുള്ള താല്പര്യം കുറയ്ക്കും. ഡിസംബറില്‍ പലിശനിരക്ക് കൂടാന്‍ 87% സാധ്യതയാണ് വ്യാപാരികള്‍ കാണുന്നത്.

പലിശനിരക്ക് വീണ്ടും കൂട്ടുകയാണെങ്കില്‍ വര്‍ഷാവസാനത്തോടെ സ്വര്‍ണവില ഔണ്‍സിന് 4,400 ഡോളര്‍ വരെയായി ഇടിയാനും സാധ്യതയുണ്ടെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിക്കുന്നത് പോലെ വില ഇനിയും താഴോട്ട് പോവുകയാണെങ്കില്‍ കേരളത്തിലും വിലയില്‍ വലിയ ഇടിവുണ്ടാകും.

പ്രവചനം പോലെ ഔണ്‍സിന് 4,900 ഡോളര്‍ എന്ന നിലയിലേക്ക് എത്തിയാല്‍ നിലവിലെ നിരക്കില്‍ നിന്ന് വലിയ ഇടിവ് പെട്ടെന്ന് ഉണ്ടായില്ലെങ്കിലും വലിയ കുതിപ്പ് തടയപ്പെടും. വിപണി നേരിയ തോതില്‍ ഉയര്‍ന്ന് നിന്നാലും മുന്‍പ് കരുതിയ അത്രയും വലിയൊരു റെക്കോര്‍ഡ് വിലക്കയറ്റം, അതായത് പവന് 1.25 ലക്ഷത്തിന് മുകളിലേക്ക് ഈ വര്‍ഷം വില പോയേക്കില്ല.

അമേരിക്ക വീണ്ടും പലിശനിരക്ക് ഉയര്‍ത്തുകയും അന്താരാഷ്ട്ര വില ഔണ്‍സിന് 4,400 ഡോളറിനും താഴേക്ക് വരികയും ചെയ്താല്‍ കേരളത്തില്‍ പവന്‍ വിലയില്‍ വലിയ ഇടിവുണ്ടാകും. നിലവിലെ നിരക്കില്‍ നിന്ന് പവന് 5,000 മുതല്‍ 8,000 രൂപ വരെ കുറയാന്‍ ഇത് കാരണമായേക്കാം. അതായത് പവന്‍ വില ഒരു ലക്ഷം രൂപയോ അതിന് താഴെയോ ഉള്ള നിലവാരത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്.

Gold buying
എണ്ണ വിലയിടിവില്‍ ഒഴുകിയെത്തിയത് 2.15 ലക്ഷം കോടി രൂപ; ഒന്‍പത് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന, കണക്ക് ഇങ്ങനെ
Gold buying
മക്കളെ ആശ്രയിക്കേണ്ടതില്ല!, വാർധക്യകാലത്ത് സ്വന്തം വീട് 'പെന്‍ഷനാക്കാം', ഇതാ ഒരു സ്‌കീം
Summary

Goldman Sachs Reduced Its Gold Price Target for the End of 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com