സ്വന്തം ചിത്രങ്ങള്‍ മീമുകളാക്കി മാറ്റാം; ഫണ്‍ ഫീച്ചറുമായി ഗൂഗിള്‍ ഫോട്ടോസ്
മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സ്വന്തം ചിത്രങ്ങള്‍ മീമുകളാക്കി മാറ്റാന്‍ കഴിയുന്ന ഫണ്‍ ഫീച്ചര്‍ ഗൂഗിള്‍ ഫോട്ടോസില്‍ അവതരിപ്പിച്ച് ഗൂഗിള്‍. മി മീം എന്ന പേരിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്.
ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ ചിത്രങ്ങള്‍ ചേര്‍ത്ത് ഏതെങ്കിലും നര്‍മ്മമോ അനുബന്ധ വാചകങ്ങളോ ചേര്‍ക്കാന്‍ സഹായിക്കുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഈ ഫീച്ചര്‍ ആദ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ മൂന്ന് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ ഇത് പുറത്തിറക്കുന്നത്. ഗൂഗിള്‍ ഫോട്ടോസില്‍ നേരത്തെ അവതരിപ്പിച്ച എഡിറ്റിങ്, വീഡിയോകള്‍, റീമിക്‌സ് ചെയ്ത ഉള്ളടക്കം, തുടങ്ങിയ മറ്റ് ക്രിയേറ്റീവ് ഫീച്ചറുകള്‍ക്കൊപ്പം ഒരു പുതിയ കൂട്ടിച്ചേര്‍ക്കലായി ഈ സവിശേഷത മാറിയിരിക്കുകയാണ്. ഈ ഫീച്ചര്‍ ഓപ്ഷണലാണ്. ഉപയോക്താക്കള്‍ സ്വയം ഒരു ഫോട്ടോ തെരഞ്ഞെടുക്കുമ്പോള്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കൂ. ഷെയറിങ്ങിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഫീച്ചര്‍ സ്വന്തമായി ഉള്ളടക്കം സൃഷ്ടിക്കുന്നില്ലെന്നും ഗൂഗിള്‍ പറയുന്നു.
ഗൂഗിള്‍ ഫോട്ടോസിനുള്ളില്‍ വളര്‍ന്നുവരുന്ന ഒരു കൂട്ടം ക്രിയേറ്റീവ് ടൂളുകളുടെ ഭാഗമാണ് മി മീം. ഈ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഒരു ഫോട്ടോ തെരഞ്ഞെടുക്കാനും റെഡിമെയ്ഡ് ടെക്സ്റ്റ് ഉപയോഗിച്ച് അറിയപ്പെടുന്ന മീം ഫോര്‍മാറ്റുകള്‍ക്ക് രൂപം നല്‍കാനും കഴിയും.
പ്രൈവസി ഉപയോക്താവിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് ഗൂഗിള്‍ ഉറപ്പിച്ചു പറയുന്നു. ഉപയോക്താവ് തെരഞ്ഞെടുത്ത ഫോട്ടോകളില്‍ മാത്രമേ മീം പ്രവര്‍ത്തിക്കൂ. ഉപയോക്താവ് അത് സേവ് ചെയ്യാനോ പങ്കിടാനോ തീരുമാനിക്കുന്നില്ലെങ്കില്‍ സൃഷ്ടിക്കുന്ന ഏതൊരു മീമും ആപ്പിനുള്ളില്‍ തന്നെ തുടരും. ഈ ഫീച്ചര്‍ ഇപ്പോള്‍ അമേരിക്കയില്‍ മാത്രമാണ് ലഭിക്കുന്നത്. വൈകാതെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
മി മീം ഉപയോഗിച്ച് മീമുകള്‍ എങ്ങനെ സൃഷ്ടിക്കാം:
ഫോണില്‍ ഗൂഗിള്‍ ഫോട്ടോസ് ആപ്പ് തുറക്കുക.
വ്യക്തമായ ഒരു ഫോട്ടോയോ പോര്‍ട്രെയ്റ്റ് ചിത്രമോ തെരഞ്ഞെടുക്കുക.
ക്രിയേറ്റ് അല്ലെങ്കില്‍ മീം ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
ലിസ്റ്റില്‍ നിന്ന് ഒരു മീം ടെംപ്ലേറ്റ് തെരഞ്ഞെടുക്കുക അല്ലെങ്കില്‍ അപ്ലോഡ് ചെയ്യുക.
സന്ദേശം മാറ്റണമെങ്കില്‍ വാചകം എഡിറ്റ് ചെയ്യുക.
Google Photos introduces Me Meme feature: Here’s how to use it
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

