ഫീസ് തര്‍ക്കം; ഇന്ത്യന്‍ മാട്രിമോണിയല്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഫീസ് തര്‍ക്കത്തെ തുടര്‍ന്ന് പ്രമുഖ മാട്രിമോണിയല്‍ ആപ്പുകള്‍ അടക്കം 10 കമ്പനി ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്
സര്‍വീസ് ഫീയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് കാരണം
സര്‍വീസ് ഫീയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് കാരണംപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഫീസ് തര്‍ക്കത്തെ തുടര്‍ന്ന് പ്രമുഖ മാട്രിമോണിയല്‍ ആപ്പുകള്‍ അടക്കം 10 കമ്പനി ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. സര്‍വീസ് ഫീയുമായി ബന്ധപ്പെട്ട് ഭാരത് മാട്രിമോണി അടക്കമുള്ള ആപ്പുകളാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്.

ഇന്‍-ആപ്പ് പര്‍ച്ചേസുകള്‍ക്ക് പ്ലേസ്റ്റോര്‍ ഈടാക്കുന്ന പ്ലാറ്റ്‌ഫോം ചാര്‍ജിനെ ചോദ്യം ചെയ്ത് മാട്രിമോണിയല്‍ ആപ്പുകള്‍ കോടതിയില്‍ സമീപിച്ചിരുന്നു. എന്നാല്‍, കമ്പനിക്ക് അനുകൂലമായി സുപ്രീം കോടതിയുടേത് അടക്കം ജനുവരിയിലും ഫെബ്രുവരിയിലുമായി വന്ന രണ്ട് കോടതി തീരുമാനങ്ങള്‍ക്ക് ശേഷം ഫീസ് ഈടാക്കാനും ആപ്പുകള്‍ നീക്കം ചെയ്യാനുമുള്ള നടപടികളുമായി ഗൂഗിള്‍ മുന്നോട്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെക്കുറച്ച് ആപ്ലിക്കേഷനുകള്‍ക്ക് മാത്രമാണ് ആപ്പില്‍ ഉപയോക്താക്കള്‍ നടത്തുന്ന പേയ്‌മെന്റിന്റെ 15 ശതമാനത്തില്‍ കൂടുതല്‍ പ്ലാറ്റ്‌ഫോം ചാര്‍ജായി നല്‍കേണ്ടി വരുന്നതെന്നാണ് ഗൂഗിള്‍ നല്‍കിയ മറുപടി. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം, ഉപയോഗിക്കുന്ന പേയ്‌മെന്റ് രീതി എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്ലാറ്റ്‌ഫോം ഫീസ് നിശ്ചയിക്കുന്നതെന്നും ഗൂഗിള്‍ വ്യക്തമാക്കി. ഒട്ടേറെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടാണ് ആപ്പുകള്‍ നീക്കിയതെന്നും ഗൂഗിള്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ട്ട്അപ്പ് ആപ്ലിക്കേഷനുകളില്‍ നിന്ന് ഉള്‍പ്പെടെ 15 മുതല്‍ 30 ശതമാനം വരെ പ്ലാറ്റ്‌ഫോം ചാര്‍ജ് എന്ന നിലയില്‍ ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്ലേസ്റ്റോര്‍ ബില്ലിങ് നയത്തിനെതിരെ ഒട്ടേറെ ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകളാണ് രംഗത്തെത്തിയത്.Matrimony.com ഡേറ്റിംഗ് ആപ്ലിക്കേഷനുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി എന്നിവ വെള്ളിയാഴ്ച പ്ലേസ്റ്റോറില്‍ നിന്ന് ഡിലീറ്റ് ചെയ്തതായി കമ്പനി സ്ഥാപകന്‍ മുരുകവേല്‍ ജാനകിരാമന്‍ പറഞ്ഞു. 'ഇന്ത്യന്‍ ഇന്റര്‍നെറ്റിന്റെ ഇരുണ്ട ദിനമാണിത്. ഞങ്ങളുടെ ആപ്പുകള്‍ ഓരോന്നായി ഇല്ലാതാക്കുന്നു'- മുരുകവേല്‍ ജാനകിരാമന്‍ കൂട്ടിച്ചേര്‍ത്തു.

ഭാരത് മാട്രിമോണി ആപ്പ് പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനിയായ Matrimony.com, സമാന ആപ്പായ ജീവന്‍ സാഥി പ്രവര്‍ത്തിപ്പിക്കുന്ന ഇന്‍ഫോ എഡ്ജ് എന്നിവയ്ക്ക് പ്ലേ സ്റ്റോര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് ആല്‍ഫാബെറ്റ് നോട്ടീസ് അയച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സര്‍വീസ് ഫീയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് കാരണം
2000 രൂപ നോട്ടിന് ഇപ്പോഴും പ്രാബല്യം, 97 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍ബിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com