ജെമിനി  ചാറ്റ്‌ബോട്ട്
ജെമിനി ചാറ്റ്‌ബോട്ട് എക്‌സ്

ജെമിനി ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍

ചാറ്റ്‌ബോട്ടില്‍ രഹസ്വ വിവരങ്ങളൊന്നും പങ്കിടരുതെന്നാണ് ഗൂഗിളിന്റെ നിര്‍ദേശം
Published on

ഗൂഗിളിള്‍ ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടിന് നിരവധി അപ്‌ഗ്രേഡുകള്‍ പ്രഖ്യാപിച്ചിരുന്നു. ഗൂഗിള്‍ ബാര്‍ഡ് എന്നതിന് പകരം ജെമിനി എന്ന പേരും നല്‍കിയതും പുതിയ ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കിയത്, പുതിയ അള്‍ട്രാ 1.0 ഭാഷാ മോഡല്‍ കൊണ്ടുവരുന്നതുള്‍പ്പെടെ പുതിയ അപ്‌ഡേറ്റുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു.

എന്നാല്‍ ഇപ്പോള്‍ ജെമിനി ഉപയോക്താക്കള്‍ക്കു ഗൂഗിള്‍ കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ചാറ്റ്‌ബോട്ടില്‍ രഹസ്യ വിവരങ്ങളൊന്നും പങ്കിടരുതെന്നാണ് ഗൂഗിളിന്റെ നിര്‍ദേശം. ജെമിനിയില്‍ ഉപയോക്താക്കളുടെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിതെന്നും ഗൂഗിള്‍ പറയുന്നു.

ജെമിനി  ചാറ്റ്‌ബോട്ട്
സ്‌ലാവിയ സ്‌റ്റൈല്‍ ലിമിറ്റഡ് എഡിഷനുമായി സ്‌കോഡ

ഹ്യുമന്‍ റിവ്യൂവേഴ്‌സിന് നിരീക്ഷണത്തിനായി ചാറ്റ് കൈമാറുന്നതിന് മുമ്പ് ഇമെയില്‍ വിലാസങ്ങളും ഫോണ്‍ നമ്പറുകളും പോലുള്ള ഉപയോക്താവിനെ തിരിച്ചറിയും വിധമുള്ള വിവരങ്ങള്‍ നീക്കം ചെയ്യപ്പെടുമെങ്കിലും ഉപയോക്താക്കളുടെ സംഭാഷണങ്ങള്‍, ലൊക്കേഷന്‍, ഫീഡ്ബാക്ക്, ഉപയോഗ വിവരങ്ങള്‍ എന്നിവ ഗൂഗിള്‍ ശേഖരിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഓണ്‍ലൈനില്‍ പങ്കിടുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള ചെറിയ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും വിവരങ്ങള്‍ പങ്കിടുന്നതില്‍ ശ്രദ്ധിക്കണമെന്നും ഗൂഗിള്‍ മുന്നറിയിപ്പില്‍ പറയുന്നു.

ഉപയോക്താക്കള്‍ക്ക് myactivtiy.google.com/product/gemini എന്നതില്‍നിന്നും ജെമിനി ആപിലെ സംഭാഷണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും, പക്ഷേ ആക്റ്റിവിറ്റി ഓഫ് ചെയ്താലും 72 മണിക്കൂര്‍ വരെ ഹിസ്റ്ററിയില്‍ ഇവ കാണാനാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com