ഇതുവരെ റിട്ടേണ്‍ ഫയല്‍ ചെയ്തില്ല?, ഇനി ദിവസങ്ങള്‍ മാത്രം; എഐ ടൂള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പണി കിട്ടാം!

ഈ വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്
income tax return
income tax returnപ്രതീകാത്മക ചിത്രം
Edited By:
Updated on
2 min read

വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള പരക്കംപാച്ചിലിലാണ് നികുതിദായകര്‍.

റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. സംശയങ്ങള്‍ തീര്‍ക്കാന്‍ അടുത്തകാലത്തായി എഐ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. സങ്കീര്‍ണമായ നികുതി നിയമങ്ങള്‍ ലളിതമായി വിശദീകരിക്കാന്‍ ഇതുവഴി സാധിക്കും. ഇതിന് പുറമേ നികുതി ആസൂത്രണം കാര്യക്ഷമമാക്കാനും എഐ ടൂളുകളെ കൊണ്ട് സാധിക്കും. എങ്കിലും എഐ ടൂള്‍ മാത്രം ഉപയോഗപ്പെടുത്തി ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നത് വലിയ സാമ്പത്തിക-നിയമ കുരുക്കുകള്‍ക്ക് വഴിവെക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എഐ ടൂളുകളുടെ പരിമിതികള്‍

എഐ ടൂളുകള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാലും ഒറ്റ നോട്ടത്തില്‍ വളരെ ലളിതവും ആധികാരികവും എന്ന് തെറ്റിദ്ധരിക്കാം. ഒരേ ചോദ്യം വ്യത്യസ്തമായി ചോദിച്ചാല്‍ വ്യത്യസ്ത ഉത്തരങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. തുടക്കക്കാരേയും സാധാരണക്കാരായ നികുതിദായകരെയും ഇത് തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ശമ്പള വരുമാനത്തിന് പുറമെ ഓഹരി വിപണിയില്‍ നിന്നുള്ള ലാഭം, ബിസിനസ് വരുമാനം, വിദേശ വരുമാനം, ഇഎസ്ഒപി (Employee Stock Ownership Plans), വീട്ടുവാടക എന്നിങ്ങനെ ഒന്നിലധികം സ്രോതസ്സുകളില്‍ നിന്നും വരുമാനമുള്ളവര്‍ എഐ ടൂള്‍ മാത്രം പ്രയോജനപ്പെടുത്തി ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നത് അപകടകരമായി മാറാം. നികുതി ഇളവുകള്‍ കൃത്യമായി പ്രയോജനപ്പെടുത്താന്‍ ജനറേറ്റീവ് എഐക്ക് സാധിക്കണമെന്നില്ല.

എഐഎസ് (Annual Information Statement ) സന്ദേശങ്ങള്‍, ബാങ്ക് പലിശകള്‍, ഡിവിഡന്റുകള്‍ എന്നിവയിലെ ചെറിയ വൈരുദ്ധ്യങ്ങള്‍ പോലും നികുതി വകുപ്പിന്റെ എഐ സാങ്കേതികവിദ്യ പെട്ടെന്ന് കണ്ടെത്തും. ഇത് റീഫണ്ടുകള്‍ വൈകുന്നതിനോ അല്ലെങ്കില്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുന്നതിനോ കാരണമാകാം.

ഇന്‍കം ടാക്‌സ് റിട്ടേണില്‍ എഐ വരുത്തുന്ന പിഴവുകളുടെയോ തെറ്റായ തരംതിരിക്കലുകളുടെയോ പൂര്‍ണ ഉത്തരവാദിത്തം നികുതിദായകന് മാത്രമായിരിക്കും. എഐ നല്‍കിയ തെറ്റായ മറുപടിയാണെന്ന വാദം നികുതി നിര്‍ണയ വേളയില്‍ സ്വീകരിക്കപ്പെടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പാന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയൊക്കെ പൊതു എഐ ടൂളുകളില്‍ അപ്ലോഡ് ചെയ്യുന്നത് വലിയ ഡാറ്റ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. തേഡ് പാര്‍ട്ടി എഐ ആപ്പുകളില്‍ ഫോം-16 അപ്ലോഡ് ചെയ്യുന്നത് കമ്പനിയുടെ ഡാറ്റ സുരക്ഷാ നയങ്ങള്‍ക്ക് വിരുദ്ധമായേക്കാം.

ഫോം 26-എഎസ്, ആന്വല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്റ് (AIS) എന്നിവയിലെ വിവരങ്ങളും വ്യക്തിയുടെ വരുമാനവും തമ്മിലുള്ള വ്യത്യാസങ്ങള്‍ എഐ ശ്രദ്ധിക്കാതെ പോയേക്കാം.

ചെയ്യേണ്ടത്

ആദായനികുതി നിയമവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മാറ്റാന്‍ എഐയെ ആശ്രയിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ എഐ ടൂളുകള്‍ നല്‍കുന്ന വിവരങ്ങള്‍ ക്രോസ് ചെക്ക് ചെയ്യാന്‍ മറക്കരുത്. കൂടാതെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് എഐയെ പൂര്‍ണമായി ആശ്രയിക്കാതിരിക്കുന്നതാണ് നല്ലത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായി അംഗീകൃത നികുതി വിദഗ്ധരേയോ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെയോ തന്നെ ആശ്രയിക്കുന്നതാണ് ഉചിതമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

income tax return
ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,06,000ന് മുകളില്‍
income tax return
ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ചാറ്റ് ചെയ്യാം; എന്താണ് സിജെപി പ്രതിഷേധത്തില്‍ ചര്‍ച്ചയായ 'ബിറ്റ്ചാറ്റ്' ആപ്പ്?
Summary

Haven't filed your income tax return yet? Only few days left; use AI tools carefully

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com