എച്ച്ഡിഎഫ്‌സി ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ ദിവസം യുപിഐ അടക്കമുള്ള സേവനങ്ങള്‍ തടസ്സപ്പെടും

സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച യുപിഐ സേവനം തടസ്സപ്പെടുമെന്ന് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി
HDFC Bank
HDFC Bankഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച യുപിഐ സേവനം തടസ്സപ്പെടുമെന്ന് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി യുപിഐ സേവനങ്ങളുമായി ബന്ധപ്പെട്ടാണ് അറ്റകുറ്റപ്പണി നടക്കുന്നത്. അതിനാല്‍ വെള്ളിയാഴ്ച രാവില 00:00 നും പുലര്‍ച്ചെ 1:30 നും ഇടയില്‍ 90 മിനിറ്റ് നേരത്തേയ്ക്ക് യുപിഐ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.

എച്ച്ഡിഎഫ്‌സി ബാങ്ക് കറന്റ്/സേവിംഗ്‌സ് അക്കൗണ്ടുകള്‍, RuPay ക്രെഡിറ്റ് കാര്‍ഡുകള്‍, എച്ച്ഡിഎഫ്‌സി ബാങ്ക് മൊബൈല്‍ ബാങ്കിങ് ആപ്പ്, തേര്‍ഡ്-പാര്‍ട്ടി ആപ്ലിക്കേഷന്‍ ദാതാക്കള്‍ എന്നിവ ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകളാണ് ഈസമയം തടസ്സപ്പെടുക. വ്യാപാരികളുടെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള യുപിഐ സേവനങ്ങളെയും ബാധിക്കും.

യുപിഐയ്ക്ക് പുറമേ മറ്റു ചില സേവനങ്ങള്‍ കൂടി ഈ ദിവസങ്ങളില്‍ തടസ്സപ്പെടുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 22 രാത്രി 11:00 മുതല്‍ ഓഗസ്റ്റ് 23 രാവിലെ 6:00 വരെയുള്ള സിസ്റ്റം മെയിന്റനന്‍സ് ജോലികള്‍ കാരണം വാട്‌സ്ആപ്പിലെ ചാറ്റ് ബാങ്കിങ്, എസ്എംഎസ് ബാങ്കിങ് എന്നിവയുള്‍പ്പെടെയുള്ള കസ്റ്റമര്‍ കെയര്‍ സേവനങ്ങളും തടസപ്പെടും. 'ഈ കാലയളവില്‍, അക്കൗണ്ടുകളും കാര്‍ഡുകളും ഹോട്ട്ലിസ്റ്റ് ചെയ്യുന്നതിനുള്ള ടോള്‍-ഫ്രീ നമ്പര്‍ ഒഴികെ, കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ (ഫോണ്‍ ബാങ്കിങ് ഐവിആര്‍, ഇ-മെയില്‍, സോഷ്യല്‍ മീഡിയ), വാട്‌സ്ആപ്പിലെ ചാറ്റ് ബാങ്കിങ്, എസ്എംഎസ് ബാങ്കിങ് എന്നിവ ലഭ്യമാകില്ല,'- ബാങ്ക് ഉപഭോക്താക്കള്‍ക്ക് അയച്ച ബാങ്കിന്റെ ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

HDFC Bank
സൈബര്‍ തട്ടിപ്പുകളില്‍ കരുതിയിരിക്കാം, വാട്‌സ്ആപ്പ് സെറ്റിങ്‌സില്‍ ഈ മാറ്റങ്ങള്‍ വരുത്താം

എന്നിരുന്നാലും, ഫോണ്‍ ബാങ്കിങ് ഏജന്റ് സര്‍വീസസ്, എച്ച്ഡിഎഫ്‌സി ബാങ്ക് നെറ്റ്ബാങ്കിങ്, എച്ച്ഡിഎഫ്‌സി ബാങ്ക് മൊബൈല്‍ ബാങ്കിങ്, പേസാപ്പ്, മൈകാര്‍ഡ്‌സ് തുടങ്ങിയ സേവനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.

HDFC Bank
എന്‍ട്രി പ്ലാനുകള്‍ പിന്‍വലിച്ച് ജിയോ; ഇനി ബേസ് പ്ലാന്‍ ആരംഭിക്കുക 299 രൂപ മുതല്‍
Summary

HDFC Bank customers alert: UPI services to be impacted on this date

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com