എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ബോണസ് ഷെയര്‍ കിട്ടണോ?, ഓഹരി വാങ്ങുന്നതിനുള്ള അവസാന ദിവസം ഇന്ന്, വിപണിയില്‍ കുതിപ്പ്

പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ബോണസ് ഇഷ്യുവിന് അര്‍ഹത നേടുന്നതിനുള്ള അവസാന ദിവസം ഇന്ന്
HDFC Bank
HDFC Bankഫയൽ
Updated on
1 min read

മുംബൈ: പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ബോണസ് ഇഷ്യുവിന് അര്‍ഹത നേടുന്നതിനുള്ള അവസാന ദിവസം ഇന്ന്. ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് മാത്രമാണ് ബോണസ് ഓഹരികള്‍ ലഭിക്കുകയുള്ളൂ. ബോണസ് ഓഹരികള്‍ ലഭിക്കുന്നതിന് വേണ്ടി ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ വിപണിയില്‍ തിരക്ക് അനുഭവപ്പെട്ടതോടെ, കമ്പനിയുടെ ഓഹരി വില കുതിച്ചുയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ അരശതമാനം മുന്നേറ്റത്തോടെ 1977ലേക്കാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി കുതിച്ചത്.

ഓഹരി ഉടമകളുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതിയായി എച്ച്ഡിഎഫ്സി ബാങ്ക് നിശ്ചയിച്ചിരിക്കുന്നത് ബുധനാഴ്ചയാണ്. അതായത്, ഇന്നത്തെ വ്യാപാരം അവസാനിക്കുമ്പോള്‍ ഓഹരി കൈവശം വച്ചിരിക്കുന്നവര്‍ക്ക് മാത്രമേ ബോണസ് ഓഹരികള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളൂ. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് പ്രയോജനം ലഭിക്കാന്‍ വേണ്ടി ജൂലൈ 19നാണ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അലോട്ട്‌മെന്റ് അംഗീകരിച്ചത്. 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ ഇഷ്യൂ ചെയ്യാനാണ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്. അതായത് കൈവശമുള്ള ഒരു ഓഹരിക്ക് ബോണസ് ആയി ഒരു ഓഹരി നല്‍കും.

HDFC Bank
കുതിച്ചുയര്‍ന്ന് രൂപ, 18 പൈസയുടെ നേട്ടം; സെൻസെക്സ് 81,400ന് മുകളിൽ, ഐടി ഓഹരികളില്‍ റാലി

ഇന്ത്യയുടെ ടി+1 സെറ്റില്‍മെന്റ് സിസ്റ്റം പ്രകാരം, ബോണസ് ഇഷ്യുവിന് യോഗ്യത നേടുന്നതിന് നിക്ഷേപകര്‍ റെക്കോര്‍ഡ് തീയതിക്ക് മുമ്പ് കുറഞ്ഞത് ഒരു ട്രേഡിങ്ങ് സെഷനിലെങ്കിലും ഓഹരികള്‍ വാങ്ങേണ്ടതുണ്ട്. റെക്കോര്‍ഡ് തീയതിയില്‍ വാങ്ങുന്നത് ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടുകളില്‍ യഥാസമയം പ്രതിഫലിക്കാന്‍ അനുവദിക്കില്ല. ബാങ്കിന്റെ റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, ബോണസ് ഓഹരികള്‍ സെപ്റ്റംബര്‍ 18-നോ അതിനുമുമ്പോ അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

HDFC Bank
കുതിപ്പില്‍ സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 74,500ല്‍ താഴെ
Summary

HDFC Bank first-ever bonus issue: Last day to buy shares of the private sector lender

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com