പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭവനവായ്പയുടെ ഇഎംഐ ഉയരും; എച്ച്ഡിഎഫ്‌സി വായ്പാനിരക്ക് ഉയര്‍ത്തി

പ്രമുഖ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ലിമിറ്റഡ് വായ്പാനിരക്ക് ഉയര്‍ത്തി
Published on

ന്യൂഡല്‍ഹി: പ്രമുഖ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ലിമിറ്റഡ് വായ്പാനിരക്ക് ഉയര്‍ത്തി. 50 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് വര്‍ധിപ്പിച്ചതിന്റെ ചുവടുപിടിച്ചാണ് നടപടി.

വായ്പാനിരക്ക് ഉയര്‍ത്തിയതോടെ, എച്ച്ഡിഎഫ്‌സിയില്‍ നിന്ന് ഭവനവായ്പ എടുത്തവരുടെ ഇഎംഐ ഉയരും. ഒക്ടോബര്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പാ സ്ഥാപനമായ എച്ച്ഡിഎഫ്‌സി അറിയിച്ചു.

അഞ്ചുമാസത്തിനിടെ, ഏഴാം തവണയാണ് എച്ച്ഡിഎഫ്‌സി വായ്പാനിരക്ക് ഉയര്‍ത്തുന്നത്. മറ്റു ധനകാര്യ സ്ഥാപനങ്ങളും സമാനമായ രീതിയില്‍ വായ്പാനിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com