ഭവന വായ്പയ്ക്ക് കുറഞ്ഞ പലിശ മാത്രം നോക്കി പോകരുത്!; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കെണിയില്‍ വീഴാം

15 മുതല്‍ 25 വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന വായ്പയില്‍ പലിശ നിരക്ക് മാത്രം നോക്കി തീരുമാനമെടുക്കരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്
home loan
home loanഫയൽ
Edited By:
Updated on
1 min read

സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ഇതിനായി ഭവന വായ്പ എടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഭവന വായ്പ എടുക്കാന്‍ പോകുമ്പോള്‍ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് എവിടെ നിന്ന് വായ്പ ലഭിക്കുമെന്നാണ് ഭൂരിഭാ​ഗം പേരും അന്വേഷിക്കുക. എന്നാല്‍ 15 മുതല്‍ 25 വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന വായ്പയില്‍ പലിശ നിരക്ക് മാത്രം നോക്കി തീരുമാനമെടുക്കരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് ചില സമയങ്ങളില്‍ വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാം.

വായ്പകള്‍ താരതമ്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ചുവടെ:

1. കേവലം പലിശ നിരക്കിനേക്കാള്‍ ഉപരിയായി വാര്‍ഷിക ശതമാന നിരക്ക് (Annual Percentage Rate - APR) പരിശോധിക്കേണ്ടത് അനിവാര്യമാണ്. പ്രോസസിങ് ഫീസും മറ്റു നിരക്കുകളും ഉള്‍പ്പെടെ വായ്പയുടെ യഥാര്‍ഥ ചെലവാണ് എപിആറിലൂടെ വ്യക്തമാകുന്നത്. പലിശ നിരക്ക് കുറവാണെങ്കിലും മറ്റ് ചാര്‍ജുകള്‍ കാരണം ആകെ ചെലവ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പ്രോസസിങ് ഫീസിന് പുറമെ ലീഗല്‍ ആന്‍ഡ് ടെക്‌നിക്കല്‍ ചാര്‍ജുകള്‍, ഡോക്യുമെന്റേഷന്‍ ചെലവുകള്‍, കണ്‍വേര്‍ഷന്‍ ഫീസുകള്‍ എന്നിവയെക്കുറിച്ച് മുന്‍കൂട്ടി ചോദിച്ചറിയണം. 'സീറോ പ്രോസസിങ് ഫീ' എന്നത് കൊണ്ട് മാത്രം ഒരു വായ്പ ലാഭകരമാകണമെന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു.

2. കുറഞ്ഞ ഇഎംഐ എന്നത് എല്ലായ്‌പ്പോഴും നല്ലൊരു ഡീല്‍ ആകണമെന്നില്ല. വായ്പാ കാലാവധി കൂടുമ്പോഴാണ് ഇഎംഐ കുറയുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ പലിശയിനത്തില്‍ വലിയ തുക നല്‍കേണ്ടി വരുന്നതിന് ഇത് കാരണമാകുന്നുണ്ട്. അതിനാല്‍, ഒരേ കാലാവധിയിലുള്ള മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ വായ്പകളുമായി താരതമ്യം ചെയ്യുന്നത് നല്ലതാണ്.

3. വായ്പ ഫിക്‌സഡ് ആണോ അതോ ഫ്‌ലോട്ടിങ് ആണോ എന്ന് ഉറപ്പുവരുത്തുന്നതും നല്ലതാണ്. ഫ്‌ലോട്ടിങ് നിരക്കാണെങ്കില്‍ ബെഞ്ച്മാര്‍ക്ക് ഏതാണെന്നും നിരക്ക് എത്ര തവണ മാറാമെന്നും മനസിലാക്കുന്നത് നല്ലതാണ്. കൂടാതെ, ഭാവിയില്‍ പിഴയില്ലാതെ വായ്പ മുന്‍കൂട്ടി തിരിച്ചടയ്ക്കാനുള്ള സൗകര്യം ഉണ്ടോ എന്നും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. വായ്പ നല്‍കുന്ന സ്ഥാപനത്തിന്റെ സേവന നിലവാരവും ഡോക്യുമെന്റേഷന്‍ കൈകാര്യം ചെയ്യുന്ന രീതിയും പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. പലിശ നിരക്ക് കുറവാണെങ്കിലും സേവനം തൃപ്തികരമല്ലെങ്കില്‍ അത് ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാം എന്ന കാര്യവും ഓര്‍ക്കേണ്ടതാണെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

home loan
ഒരു ലക്ഷത്തിലേറെ ബോണസ്; ഇത്തവണയും കോളടിച്ച് ബെവ്‌കോ ജീവനക്കാര്‍
home loan
കൈ നിറയെ പണം, ഉയര്‍ന്ന പലിശ വരുമാനം; നിക്ഷേപ സമാഹരണ പദ്ധതിയുമായി ട്രഷറി, സെപ്റ്റംബര്‍ 30 വരെ സമയം
Summary

home loan guidelines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com