വലിയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍, മില്ലേനിയന്‍സ് അത്ര സിംപിളല്ല: പഠനം

സ്വന്തമായി വീട്, സംരഭകത്വം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയ്ക്കായും മില്ലേനിയന്‍സ് പ്രവര്‍ത്തിച്ചുവരുന്നു
millennials
ai generated
Updated on
2 min read

മുംബൈ: ജെന്‍സി തലമുറ തന്ത വൈബെന്ന് കളിയാക്കുന്ന മില്ലേനിയന്‍സിന്റെ സ്വപ്‌നങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത അടിസ്ഥാനമെന്ന് പഠനം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഇന്ത്യയിലെ മില്ലേനിയന്‍സ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സ്വന്തമായി വീട്, സംരംഭകത്വം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയ്ക്കായും മില്ലേനിയന്‍സ് പ്രവര്‍ത്തിച്ചുവരുന്നു എന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 1981 നും 1994 വരെയുള്ള കാലയളവില്‍ ജനിച്ചവരെയാണ് മില്ലേനിയന്‍സ് എന്ന് പൊതുവെ വിളിക്കുന്നത്.

ഫൈബ് - മില്ലേനിയല്‍ അപ്‌ഗ്രേഡ് ഇന്‍ഡക്‌സ് അടിസ്ഥാനമാക്കിയുള്ള പഠനം അനുസരിച്ച് 41 ശതമാനം മില്ലേനിയന്‍സും 30 വയസിന് മുന്‍പ് സ്വന്തമായൊരു വീട് ആഗ്രഹിക്കുന്നവരാണ്. ഇതില്‍ സിംഗിള്‍ പുരുഷന്‍മാരെക്കാള്‍ സിംഗിള്‍ സ്ത്രീകള്‍ക്കാണ് സ്വന്തമായൊരു വീട് എന്ന ശക്തമായ സ്വപ്‌നം ഉള്ളതെന്നും പഠനം പറയുന്നു. ഇന്ത്യയിലെ മെട്രോ - നോണ്‍ മെട്രോ നഗരങ്ങളില്‍ നിന്നുള്ള 8000ത്തില്‍ അധികം വരുന്ന ആളുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നിഗമനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പഠനത്തോട് പ്രതികരിച്ച 40 ശതമാനത്തിലധികം പേരും 30 വയസിന് താഴെയുള്ളവരാണ്. 26 ശതമാനം പേര്‍ 30 -35 വയസിന് ഇടയിലുള്ളവരും 14 ശതമാനം പേര്‍ 35-40 വയസിന് ഇടയിലുള്ളവരുമാണ്.

home loan
ക്രെഡിറ്റ് സ്‌കോര്‍ ഫയൽ

അതേസമയം, മില്ലേനിയന്‍സിന്റെ ഹ്രസ്വകാല ലക്ഷ്യങ്ങളില്‍ ഭൂരിഭാഗവും ജീവിത നിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടവയാണെന്നും പഠനം പറയുന്നു. പുതിയ ഗാഡ്ജറ്റുകള്‍, വാഹനങ്ങള്‍, വ്യക്തിഗത വികസനം എന്നിവയ്ക്ക് പുറമെ, ദന്ത ചികിത്സ, നേത്ര ശസ്ത്രക്രിയ തുടങ്ങിയ ആരോഗ്യ സംരക്ഷണങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. മെട്രോ നിവാസികളായ മില്ലേനിയന്‍സിന് ജോലി സുരക്ഷ ഏറെ പ്രധാനമാണെന്നും പഠനം പറയുന്നു. സര്‍വേയോട് പ്രതികരിച്ച 60 ശതമാനം വരുന്ന മെട്രോ നിവാസികളും മത്സരം വര്‍ധിച്ച ഇക്കാലത്ത് സുരക്ഷിതമായ ജോലി ലക്ഷ്യമിടുന്നവരാണ്.

വായ്പയുള്‍പ്പെടെയുള്ളവയിലൂടെ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമികുന്നവരാണ് മില്ലേനിയന്‍സ് വലിയൊരു വിഭാഗം എന്നും പഠനം പറയുന്നു. അടിയന്തിര ഇടപെടല്‍ എന്ന നിലയിലാണ് ഇത്തരക്കാര്‍ വായ്പകളെ കാണുന്നത്. പഠനത്തോട് പ്രതികരിച്ച 35 ശതമാനം പേരും കുടുംബ ചെലവുകള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ്. 15 ശതമാനം പേര്‍ ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തിന്റെ അഭാവം പ്രശ്‌നമായും ചൂണ്ടിക്കാട്ടുന്നു.

ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാന്‍ ധനകാര്യ പദ്ധതികള്‍ തയ്യാറാക്കുന്നവരാണ് പഠനത്തോട് പ്രതികരിച്ച 39 ശതമാനം. 21 ശതമാനം പേര്‍ മറ്റ് വരുമാന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വായ്പയിലൂടെ ഇത്തരം ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയുമെന്ന് കരുതുന്നവരാണ് 29 ശതമാനമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മില്ലേനിയന്‍സ് നേരിടുന്ന ശക്തമായ വെല്ലുവിളികളും അവര്‍ വച്ചുപുലര്‍ത്തുന്ന ആഗ്രങ്ങളുമാണ് പഠനം വെളിപ്പെടുത്തുന്നത് എന്ന് ഫൈബ് സിഇഒ അക്ഷയ് മെഹ്‌റോത്ര പ്രതികരിച്ചു. ഇത്തരം വിഷയങ്ങളില്‍ അടിയന്തിര ശ്രദ്ധ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com