

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഷൈന്‍ 100 അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും മിതമായ വിലയില്‍ ഇന്ധനക്ഷമതയുള്ള മോട്ടോര്‍സൈക്കിളാണിത്. നിലവില്‍ 125സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ഏറ്റവും ജനപ്രിയവും വിശ്വസനീയവുമായ ബ്രാന്‍ഡാണ് ഷൈന്‍ 125 എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഷൈന്‍ 100 മോട്ടോര്‍സൈക്കിളിലൂടെ 100സിസി യാത്രക്കാരുടെ വിഭാഗത്തിലും സാന്നിധ്യമറിയിക്കുകയാണ് കമ്പനി. ഉപഭോക്താക്കളൂടെ കൂടുതല്‍ വിശ്വാസ്യതക്കായി 12 പേറ്റന്റ് ആപ്ലിക്കേഷനുകളോടെയാണ് ഷൈന്‍ 100 എത്തുന്നത്.
മെച്ചപ്പെടുത്തിയ സ്മാര്‍ട്ട് പവര്‍ അടിസ്ഥാനമാക്കിയ പുതിയ 100സിസി ഒബിഡി2 പിജിഎംഎഫ്‌ഐ എഞ്ചിനാണ് ഷൈന്‍ 100ന്. 6 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും ഷൈന്‍ 100ന് നല്‍കുന്നു. എക്‌സ്‌റ്റേണല്‍ ഫ്യൂവല്‍ പമ്പാണ് മറ്റൊരു പ്രത്യേകത. നീളമുള്ളതും സുഖകരവുമായ 677 എം.എം സീറ്റ് റൈഡിങ് സുഖമമാക്കും.
ഗ്രാഫിക് തീം, ആകര്‍ഷകമായ ഫ്രണ്ട് കൗള്‍, മൊത്തം കറുപ്പ് നിറത്തിലുള്ള അലോയ് വീല്‍സ്, പ്രാക്ടിക്കല്‍ അലുമിനിയം ഗ്രാബ് റെയില്‍, ബോള്‍ഡ് ടെയില്‍ ലാംപ്, വ്യത്യസ്തമായ സ്ലീക്ക് മഫ്‌ലര്‍ എന്നിവ ഷൈന്‍ 100ന്റെ രൂപഭംഗി വര്‍ധിപ്പിക്കുന്നു.
ബ്ലാക്ക് വിത്ത് റെഡ് സ്‌െ്രെടപ്‌സ്, ബ്ലാക്ക് വിത്ത് ബ്ലൂ സ്‌െ്രെടപ്‌സ്, ബ്ലാക്ക് വിത്ത് ഗ്രീന്‍ സ്‌െ്രെടപ്‌സ്, ബ്ലാക്ക് വിത്ത് ഗോള്‍ഡ് സ്‌െ്രെടപ്‌സ്, ബ്ലാക്ക് വിത്ത്‌ഗ്രേ സ്‌െ്രെടപ്‌സ് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളില്‍ ഷൈന്‍ 100 ലഭിക്കും. 64,900 രൂപയാണ് (എക്‌സ്‌ഷോറൂം, മഹാരാഷ്ട്ര) വില.
ഷൈന്‍ 100 പുറത്തിറക്കുമ്പോള്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നത് തുടരുകയാണെന്നും ഈ യാത്രയുടെ ഓരോ ഘട്ടത്തിലും അവരുടെ പ്രതീക്ഷകള്‍ക്കപ്പുറം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയും മാനേജിങ് ഡയറക്ടറുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates