പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയണോ?; ഇതാ നാലു എളുപ്പ മാര്‍ഗങ്ങള്‍

ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 9966-044425 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കുക
EPF balance
EPF balanceഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടിലെ ബാലന്‍സ് പരിശോധിക്കണോ? ഇപ്പോള്‍ നടപടിക്രമങ്ങള്‍ ലളിതമാക്കിയിരിക്കുകയാണ് ഇപിഎഫ്ഒ. ഇതിനായി പിഎഫ് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ല. ഏതുസമയത്തും എവിടെനിന്നും ബാലന്‍സ് അറിയാന്‍ സഹായിക്കുന്ന നാല് എളുപ്പവഴികള്‍ താഴെ.

1. മിസ്ഡ് കോള്‍ സേവനം:

ഏറ്റവും ലളിതമായ മാര്‍ഗമാണിത്. ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 9966-044425 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കുക. കോള്‍ ചെയ്താലുടന്‍ തന്നെ അക്കൗണ്ടിലെ ബാലന്‍സ് വിവരങ്ങള്‍ അടങ്ങിയ ഒരു എസ്എംഎസ് ഫോണിലേക്ക് എത്തും.

2. എസ്എംഎസ് വഴി:

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തവര്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഇതിനായി 'EPFO' എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് ഇട്ട് UAN നമ്പറും തുടര്‍ന്ന് വിവരങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഭാഷയുടെ കോഡും (ഉദാഹരണത്തിന് ഇംഗ്ലീഷിന് ENG) ചേര്‍ത്ത് 7738299899 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.

EPF balance
അമിത ബാറ്ററി പവര്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് പിടിവീഴും; മുന്നറിയിപ്പുമായി ഗൂഗിള്‍

3. ഉമാങ് ആപ്പ്:

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉമാങ് ആപ്പിലൂടെ പാസ്ബുക്കിന്റെ പൂര്‍ണരൂപം കാണാന്‍ സാധിക്കും. ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം 'EPFO' സേവനങ്ങള്‍ സെര്‍ച്ച് ചെയ്യുക. തുടര്‍ന്ന് 'View Passbook' എന്നത് തെരഞ്ഞെടുത്ത് ഒടിപി നല്‍കി ലോഗിന്‍ ചെയ്താല്‍ തത്സമയം പാസ്ബുക്ക് പരിശോധിക്കാനും അത് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

4. ഇപിഎഫ്ഒ ഔദ്യോഗിക വെബ്‌സൈറ്റ്:

കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്കായി epfo.gov.in സന്ദര്‍ശിക്കുക. ഇതില്‍ 'For Employees' എന്ന വിഭാഗത്തിലെ 'Member Passbook' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. യുഎഎന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ വര്‍ഷം തിരിച്ചുള്ള സമ്പൂര്‍ണ വിവരങ്ങളും മെമ്പര്‍ ഐഡി അടിസ്ഥാനത്തിലുള്ള ബാലന്‍സും കാണാം.

EPF balance
രാജ്യത്ത് പാചകവാതക സിലിണ്ടറിന് ക്ഷാമം, റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇടപെടലുമായി കേന്ദ്രം
Summary

How to check EPF balance through missed call, SMS, Umang App and EPFO website

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com