സുരക്ഷിതവും പരസ്യരഹിതവുമായ മെയിൽ സേവനം, അതും ‘മെയ്ഡ് ഇൻ ഇന്ത്യ’

Zoho mail
Zoho mailFacebook
Updated on
1 min read

ജിമെയിലിന് പകരമായി സ്വകാര്യത ഉറപ്പിച്ചുകൊണ്ട് പരസ്യങ്ങളില്ലാതെ ഒരു മെയിൽ അയക്കാനുള്ള വഴി നോക്കുകയാണോ? എങ്കിൽ സോഹോ മെയിൽ ഇതിനൊരു പരിഹാരമാണ്. കൂടുതൽ നിയന്ത്രണം, സുരക്ഷ, ലളിതമായ ഉപയോഗം എന്നിവ ആഗ്രഹിക്കുന്നവരുടെ ഇഷ്ടപ്പെട്ട പ്ലാറ്റ്‌ഫോമായി ‘മെയ്ഡ് ഇൻ ഇന്ത്യ’ ആയ സോഹോ മെയിൽ മാറിക്കൊണ്ടിരിക്കുകയാണ്.

സോഹോ മെയിലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പരസ്യരഹിതമായ സ്വഭാവമാണ്. ഇത് നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കുകയും ഇൻബോക്സ് വൃത്തിയായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ സോഹോ മെയിൽ ശക്തമായ എൻക്രിപ്ഷൻ ഉപയോഗിക്കുന്നു. ഇത് മൂന്നാം കക്ഷികൾക്ക് നിങ്ങളുടെ വിവരങ്ങൾ ചോർത്താനുള്ള സാധ്യത കുറയ്ക്കുന്നു.

പ്രത്യേകിച്ച് പ്രൊഫഷണലുകൾക്കും ചെറുകിട ബിസിനസ്സുകൾക്കും ഇടയിലാണ് സോഹോ മെയിലിന് വലിയ സ്വീകാര്യത. കാരണം, കസ്റ്റം ഡൊമൈൻ നെയിം ഉപയോഗിച്ച് ഇമെയിൽ വിലാസം ഉണ്ടാക്കാൻ സാധിക്കും എന്നുള്ളത് കൊണ്ടാണ്.

Zoho mail
ഇന്ത്യ-അമേരിക്ക വ്യാപാര കരാറില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി; സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു, ഐടി ഓഹരികളില്‍ റാലി

എങ്ങനെ സോഹോയിലേക്ക് മാറാം എന്ന് നോക്കാം.

ആദ്യം സോഹോ മെയിലിന്റെ വെബ്സൈറ്റിൽ പോവുക.

അവിടെ ഒരു അക്കൗണ്ട് ഉണ്ടാക്കുക. നിങ്ങൾക്ക് സൗകര്യപ്രദമായിട്ടുള്ള പ്ലാൻ തിരഞ്ഞെടുക്കാം.

പഴയ ഇമെയിലുകൾ സുരക്ഷിതമായി മാറ്റാനായി, ജിമെയിലിന്റെ സെറ്റിങ്‌സിൽ (Settings) പോവുക.

ശേഷം ‘ഫോർവേഡിംഗ് ആൻഡ് POP/IMAP’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് IMAP ഓൺ (Turn on IMAP) ചെയ്യുക.

സോഹോ മെയിൽ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.

സെറ്റിങ്‌സിൽ (Settings) പോയി ഇംപോർട്ട് (Import) ഓപ്ഷൻ തിരഞ്ഞെടുക്കുക.

മൈഗ്രേഷൻ വിസാർഡ് (Migration Wizard) ഉപയോഗിച്ച് നിങ്ങളുടെ പഴയ ഇമെയിലുകൾ, കോൺടാക്റ്റുകൾ, ഫോൾഡറുകൾ എന്നിവയെല്ലാം സോഹോയിലേക്ക് മാറ്റുക.

മാറ്റം നടക്കുന്ന സമയത്ത് പുതിയ ഇമെയിലുകൾ നഷ്ടപ്പെടാതിരിക്കാൻ, നിങ്ങളുടെ ജിമെയിലിൽ ഇമെയിൽ ഫോർവേഡിംഗ് (Email forwarding) സജ്ജമാക്കണം.

ഇതുവഴി ജിമെയിലിലേക്ക് വരുന്ന പുതിയ ഇമെയിലുകൾ യാന്ത്രികമായി നിങ്ങളുടെ സോഹോ മെയിൽ വിലാസത്തിലേക്ക് ലഭിക്കും.

Summary

How to create zoho mail.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com