ആരുമറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് എങ്ങനെ എക്‌സിറ്റ് ആകാം?

WhatsApp
വാട്‌സ്ആപ്പ് പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് മറ്റംഗങ്ങള്‍ അറിയാതെ എക്‌സിറ്റ് ആകാന്‍ കഴിയുമോ? കഴിയും, വാട്‌സ്ആപ്പ് ഇതിനായി സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്ന പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

നേരത്തെ ഏതെങ്കിലും അംഗങ്ങള്‍ ഗ്രൂപ്പ് വിട്ടാല്‍ എല്ലാവര്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് കാണാമായിരുന്നു. എന്നാല്‍ പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മറ്റുള്ളവര്‍ അറിയാതെ തന്നെ ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയും.

WhatsApp
കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു; അഞ്ചു കാരണങ്ങള്‍

മറ്റുള്ളവര്‍ അറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് എങ്ങനെ എക്‌സിറ്റ് ആകാം

സ്‌റ്റെപ്പ് 1- ആദ്യം നിങ്ങളുടെ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക

സ്‌റ്റെപ്പ് 2: ഗ്രൂപ്പ് ചാറ്റ് തുറക്കുക,നിങ്ങള്‍ക്ക ഏത് ഗ്രൂപ്പില്‍ നിന്നാണോ എക്‌സിറ്റ് ആകേണ്ടത് ആ ഗ്രൂപ്പ് തെരഞ്ഞെടുക്കുക

ഘട്ടം 3: ഗ്രൂപ്പ് സെറ്റിങ്‌സ് തുറക്കുക, ഗ്രൂപ്പിന്റെ പേരിന് മുകളില്‍ ടാപ്പ് ചെയ്യുക, ഗ്രൂപ്പ് ഇന്‍ഫോ സെറ്റിങ്‌സ് തുറക്കുക,

ഘട്ടം 4: ലീവ് ഗ്രൂപ്പ് സെല്ക്ട് ചെയ്യുക

ഘട്ടം 5: സൈലന്റ് എക്‌സിറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക

ഇങ്ങനെ ചെയ്യുന്നതിലൂടെ അഡ്മിന്‍മാര്‍ക്ക് മാത്രമേ നിങ്ങള്‍ എക്‌സിറ്റ് ആയ വിവരം അറിയാന്‍ കഴിയൂ. സൈലന്റ് എക്‌സിറ്റ് ഓപ്ഷന്‍ ചില വേര്‍ഷനുകളില്‍ മാത്രമെ ഗ്രൂപ്പ് അഡ്മിന്‍മാരെ മാത്രമേ അറിയിക്കൂ, എല്ലാ അംഗങ്ങളെയും അറിയിക്കില്ല. നിങ്ങളുടെ വാട്ട്സ്ആപ്പ് പതിപ്പ് ഇതുവരെ ഈ ഓപ്ഷന്‍ കാണിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ആപ്പ് അപ്ഡേറ്റ് ചെയ്യുക.

WhatsApp
വീണ്ടും കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ 90ന് മുകളില്‍; സെന്‍സെക്‌സ് 350 പോയിന്റ് ഇടിഞ്ഞു
Summary

How to exit WhatsApp groups without other members knowing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com