വിപണി ഇടിവില്‍ ആശങ്ക ഉണ്ടോ?; എസ്‌ഐപി നിക്ഷേപം സുരക്ഷിതമാക്കാന്‍ ഇതാ വഴികള്‍

ഇന്ത്യന്‍ ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്.
sip investment
sip investmentപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

ഇന്ത്യന്‍ ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉള്‍പ്പെടെ ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇതിന്റെ ഫലമായി വിദേശ നിക്ഷേപകര്‍ വലിയ തോതിലാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നത്. ആഭ്യന്തര നിക്ഷേപകര്‍ വന്‍തോതില്‍ വിപണിയില്‍ പണമൊഴുക്കുന്നത് കൊണ്ടാണ് കാര്യമായ ഇടിവ് ഇല്ലാതെ വിപണി പിടിച്ചുനില്‍ക്കുന്നത്.

സാധാരണക്കാരായ നിക്ഷേപകര്‍ എസ്‌ഐപി വഴി നടത്തുന്ന നിക്ഷേപങ്ങളാണ് ഈ മുന്നേറ്റത്തിന് പ്രധാന കരുത്തേകുന്നത്. ആഭ്യന്തര ഫണ്ടുകള്‍ പ്രധാന സെക്ടറുകളില്‍ പണം മുടക്കുന്നത് നിക്ഷേപകരുടെ മ്യൂച്വല്‍ ഫണ്ട് എന്‍എവി ഉയരാനും സഹായകമാകുന്നുണ്ട്.

വിപണിയിലെ തിരുത്തലുകള്‍ക്കിടയിലും ഫണ്ട് മാനേജര്‍മാര്‍ ആഭ്യന്തര നിക്ഷേപകരുടെ നിക്ഷേപം കൃത്യമായി വിനിയോഗിക്കുന്നു. ചെറുകിട നിക്ഷേപകരുടെ സജീവ പങ്കാളിത്തം വിപണിക്ക് ഒരു സുരക്ഷാ കവചമായി മാറുകയാണ്. ഇത് പോര്‍ട്ട്ഫോളിയോയിലെ വലിയ ഇടിവുകള്‍ തടയാന്‍ സഹായിക്കും. എന്നാല്‍ സ്‌മോള്‍ കാപ് ഓഹരികളിലെ ചലനങ്ങള്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

എസ്‌ഐപി നിക്ഷേപം സുരക്ഷിതമാക്കാം

സ്‌മോള്‍ കാപ് വിഭാഗത്തില്‍ ഓഹരി വിലകള്‍ നിലവില്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ അല്‍പ്പം ജാഗ്രത ആവശ്യമാണ്. നിക്ഷേപങ്ങള്‍ കൃത്യമായി പുനഃക്രമീകരിക്കേണ്ടത് അനിവാര്യമാണ്. ഇതിന് വിദഗ്ധരുടെ സേവനം തേടുന്നത് നല്ലതാണ്. എസ്‌ഐപികള്‍ ദീര്‍ഘകാലത്തേക്ക് തുടരുന്നതാണ് എപ്പോഴും നല്ലത്. എന്നാല്‍ പുതിയതായി വലിയ തുകകള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലാര്‍ജ് കാപ് ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നതാകും ഉചിതം. നിക്ഷേപം പല വിഭാഗങ്ങളിലായി വിഭജിക്കുന്നത് വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കാന്‍ സഹായിക്കും.

നിലവിലെ സാഹചര്യത്തില്‍ ലാര്‍ജ് കാപ് ഫണ്ടുകളില്‍ വലിയ തുകകള്‍ നിക്ഷേപിക്കുന്നത് ഭാവിയില്‍ പ്രയോജനം ചെയ്യുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ലാര്‍ജ് കാപ് ഫണ്ടുകളായത് കൊണ്ട് റിസ്‌ക് സാധ്യത കുറവാണ്. മിഡ് കാപ് ഫണ്ടുകളിലാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എസ്‌ഐപിയാണ് നല്ലത്. സ്‌മോള്‍ കാപ് ഫണ്ടുകളില്‍ നിക്ഷേപം ഉണ്ടെങ്കില്‍ അത് പുനഃ ക്രമീകരിക്കുന്നതാണ് നല്ലതെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

sip investment
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം; നാലെണ്ണമായി ചുരുക്കി

വിപണിയില്‍ തിരുത്തലുകള്‍ ഉണ്ടാകുമ്പോള്‍ ഇതുവരെയുള്ള ലാഭം നഷ്ടപ്പെടാതിരിക്കാന്‍ പോര്‍ട്ട്ഫോളിയോ പുനഃക്രമീകരിക്കുന്നത് ഗുണകരമാകും. കടബാധ്യതകളും ഓഹരി നിക്ഷേപവും തമ്മിലുള്ള അനുപാതം കൃത്യമാണെന്ന് ഉറപ്പുവരുത്തുക. വിപണിയിലെ താല്‍ക്കാലിക ചലനങ്ങളില്‍ ആശങ്കപ്പെടാതെ ലക്ഷ്യബോധത്തോടെ നിക്ഷേപം തുടരുക. എസ്‌ഐപികള്‍ നിര്‍ത്തുന്നതിന് പകരം, വിപണിക്ക് ലഭിക്കുന്ന ഈ ആഭ്യന്തര പിന്തുണ മുതലാക്കി സമ്പത്ത് വളര്‍ത്താന്‍ ശ്രമിക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ പറയുന്നു.

sip investment
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Summary

How to protect sip investments, smart strategies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com