ഗൂഗിളില്‍ സ്വകാര്യ വിവരങ്ങള്‍ മറയ്ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

How to Remove Your Personal Information from Google Search
വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാകുംപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ വ്യക്തി വിവരങ്ങള്‍ ഇന്റര്‍നെറ്റിലെത്തുന്നത് തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തിയേക്കാം. വിവിധ ആവശ്യങ്ങള്‍ക്കായി പല സൈറ്റുകളില്‍ നല്‍കിയ വിലാസം, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ അടക്കമുള്ളവ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരം വിവരങ്ങള്‍ ഗൂഗിള്‍ സേര്‍ച്ചില്‍നിന്ന് എങ്ങനെ ഒഴിവാക്കാം.

ഗൂഗിള്‍ ആപ് തുറക്കുക, വലതുവശത്ത് മുകളിലായുള്ള പ്രൊഫൈല്‍ പിക്ചറില്‍ ടാപ് ചെയ്താല്‍ ഏറ്റവും താഴെ 'റിസള്‍ട്ട്‌സ് എബൗട്ട് യൂ' എന്ന ഓപ്ഷന്‍ കാണാം.

How to Remove Your Personal Information from Google Search
വര്‍ധിച്ച ഊര്‍ജ്ജ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടത് അനിവാര്യം; ഇന്ധനവില കൂട്ടുമെന്ന സൂചന നല്‍കി ധനകാര്യ മന്ത്രാലയം

'Turn on monitoring' എന്നയിടത്ത് പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ നല്‍കാം. ഒന്നിലേറെ ഫോണ്‍ നമ്പറുകള്‍, പേരുകള്‍, ഇമെയില്‍ ഉണ്ടെങ്കില്‍ അവയും നല്‍കാം.'I confirm..' നല്‍കി സേവ് ചെയ്യുക. ഇതോടെ നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ എവിടെയൊക്കെയുണ്ടെന്നു ഗൂഗിള്‍ കൃത്യമായ ഇടവേളകളില്‍ തെരഞ്ഞുകൊണ്ടിരിക്കും.

ഒരു ഗൂഗിള്‍ സേര്‍ച്ചില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ കണ്ടാല്‍ ഗൂഗിള്‍ നിങ്ങള്‍ക്ക് ഇമെയില്‍ വഴി അലര്‍ട്ട് നല്‍കും. ഇമെയിലിലെ ലിങ്കില്‍ ക്ലിക് ചെയ്താല്‍ അതു റിവ്യൂ ചെയ്യാം. അതു ഗൂഗിള്‍ സേര്‍ച്ചിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ നിര്‍ദേശം നല്‍കാം. അതോടെ ഗൂഗിളില്‍ നിങ്ങളുടെ പേരും മറ്റും സേര്‍ച് ചെയ്യുന്നവര്‍ക്ക് സേര്‍ച് റിസള്‍ട്ടായി ഈ വിവരം ലഭിക്കില്ല. ഒഴിവാക്കേണ്ടതല്ലെങ്കില്‍ 'Mark as reviewed' എന്ന ഓപ്ഷന്‍ നല്‍കാം.

Summary

How to Remove Your Personal Information from Google Search

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com