ചെലവ് കൂടി; കാറുകളുടെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി, മെയ് മാസത്തില്‍ പ്രാബല്യത്തില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ കാറുകളുടെ വില വര്‍ധിപ്പിച്ചു
Hyundai Venue
Hyundai Venueimage credit: hyundai
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ കാറുകളുടെ വില വര്‍ധിപ്പിച്ചു. ചെലവ് കൂടിയ പശ്ചാത്തലത്തില്‍ മെയ് മാസം മുതല്‍ എല്ലാ മോഡലുകള്‍ക്കും ഒരു ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ അറിയിച്ചു.

വേരിയന്റ്, മോഡല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വില വര്‍ധനയില്‍ വ്യത്യാസമുണ്ടാകും. റെഗുലേറ്ററി ഫയലിങ്ങിലാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ വില പരിഷ്‌കരണമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Hyundai Venue
ഇഎംഐ വര്‍ധിക്കില്ല; പലിശനിരക്കില്‍ മാറ്റം വരുത്താതെ വായ്പ നയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

'വിലക്കയറ്റത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ കമ്പനി തന്നെ വഹിക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. എന്നാല്‍, ഉല്‍പ്പാദന ചെലവ് ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഈ ആഘാതത്തിന്റെ ഒരു ഭാഗം ചെറിയ വില വര്‍ധനവിലൂടെ ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്,'- കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

Hyundai Venue
ഒറ്റയടിക്ക് 2920 രൂപ വര്‍ധിച്ചു; സ്വർണവില 1,10,000ന് മുകളിൽ
Summary

Hyundai Motor India to hike prices from May by up to 1 pc

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com