'പഠിപ്പിലല്ല കാര്യം', സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും പ്രൊഫഷണലുകള്‍; റിപ്പോര്‍ട്ട്

രാജ്യത്ത് സാമ്പത്തിക സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളെന്ന് ഐഐടി മദ്രാസ് പഠന റിപ്പോര്‍ട്ട്.
cyber attack
cyber attack പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

ചെന്നൈ: രാജ്യത്ത് സാമ്പത്തിക സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളെന്ന് ഐഐടി മദ്രാസ് പഠന റിപ്പോര്‍ട്ട്. അശ്രദ്ധ മൂലവും സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള അജ്ഞത കാരണവും പണത്തിന് ആര്‍ത്തിയുള്ളത് കൊണ്ടുമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നത് എന്ന പൊതുധാരണയെ തിരുത്തുന്നതാണ് പഠനം.

ഉയര്‍ന്ന ഡിജിറ്റല്‍ സാക്ഷരത ഉള്ളതുകൊണ്ട് മാത്രം ഒരാള്‍ സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് സുരക്ഷിതരാകുന്നില്ലെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഐടി പ്രൊഫഷണലുകള്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, മാനേജ്‌മെന്റ്- ധനകാര്യ വിദഗ്ധര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, സൈബര്‍ സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷനുള്ള വ്യക്തികള്‍ എന്നിവര്‍ വരെ തട്ടിപ്പിന് ഇരയായവരില്‍ ഉള്‍പ്പെടുന്നുണ്ട്. സാര്‍വത്രികമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ഉള്‍പ്പെടെ ഇന്ത്യയുടെ ഡിജിറ്റല്‍ സാങ്കേതികവിദ്യ രംഗത്ത് ഉണ്ടായ വേഗത്തിലുള്ള വളര്‍ച്ച വഴി ഒരു പതിറ്റാണ്ടിനകം കോടിക്കണക്കിന് ആദ്യ തലമുറ ഉപയോക്താക്കളെയാണ് ഡിജിറ്റല്‍ സാമ്പത്തിക രംഗത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇത് അവസരമാക്കി സൈബര്‍ തട്ടിപ്പുകളും വര്‍ധിച്ചതായും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

നിക്ഷേപ- ഓഹരി വ്യാപര തട്ടിപ്പുകള്‍, തൊഴില്‍ തട്ടിപ്പുകള്‍, ഡിജിറ്റല്‍ പേയ്‌മെന്റ് തട്ടിപ്പുകള്‍, ഡിജിറ്റല്‍ അറസ്റ്റ് തുടങ്ങിയവയ്ക്കുള്ള സാധ്യത വര്‍ധിക്കാന്‍ ഇത് ഇടയാക്കി. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ഔദ്യോഗിക കണക്കുകള്‍ സാമ്പത്തിക നഷ്ടങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ഇതിന് പിന്നിലെ മാനസിക ആഘാതങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ല. കുടുംബത്തിലെ രോഗാവസ്ഥ, വിരമിക്കല്‍, ജോലി തിരച്ചില്‍, അല്ലെങ്കില്‍ ജോലിസ്ഥലത്തെ മാനസിക സമ്മര്‍ദ്ദം തുടങ്ങിയ വ്യക്തിപരമായ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന സമയങ്ങളിലാണ് കൂടുതലായും തട്ടിപ്പിന് ഇരയാകുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഭയം, സാമ്പത്തിക പ്രതീക്ഷകള്‍, പ്രശസ്തിയെ കുറിച്ചുള്ള ആശങ്കകള്‍ എന്നിവ ചൂഷണം ചെയ്ത് തട്ടിപ്പുകാര്‍ ഇരകളില്‍ കൃത്രിമ ബ്രെയിന്‍ ഫ്രീസ് സൃഷ്ടിക്കുന്നു. ഇത് തങ്ങളുടെ വ്യക്തമായി ചിന്തിക്കാനുള്ള ശേഷിയെ തളര്‍ത്തുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ 12 മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ 33 പേരുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തല്‍. ഐഐടി മദ്രാസിലെ പ്രൊഫ. പി കന്ദസ്വാമി (വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍), പ്രൊഫ നന്ദന്‍ സുദര്‍ശനം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

cyber attack
പണം വാരാന്‍ ഇതാ ഒരു സ്ട്രാറ്റജി; ട്രഷറി ഡെപ്പോസിറ്റ് പ്ലസ് എഫ്ഡി ലാഡറിങ്, കൂടെ എസ്‌ഐപിയും; നാളെയ്ക്കകമാണെങ്കില്‍ കൂടുതല്‍ നേട്ടം
cyber attack
മൊബൈല്‍ കണക്ഷന്‍; ജിയോയും എയര്‍ടെലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, 1.3 ശതമാനത്തിന്റെ വ്യത്യാസം മാത്രം, കേരളത്തില്‍ മുന്നില്‍ ആര്?
Summary

IIT Madras study finds educated professionals among financial cybercrime victims

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com