മൂന്ന് മാസം കൂടുമ്പോള്‍ 20,500 രൂപ വരുമാനം; സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമില്‍ എത്ര നിക്ഷേപിക്കണം?, വിശദാംശങ്ങള്‍

സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കുന്ന നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപത്തിന്റെ ഒരു പങ്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം
Senior Citizens Savings Scheme
Senior Citizens Savings Schemeai image
Edited By:
Updated on
1 min read

സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കുന്ന നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപത്തിന്റെ ഒരു പങ്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം. ജോലിയില്‍ നിന്ന് ഉടന്‍ വിരമിക്കാന്‍ പോകുന്നവരെ സംബന്ധിച്ച് പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം മികച്ച ഓപ്ഷനാണ്. ബാങ്ക് എഫ്ഡി നിരക്കിനെ അപേക്ഷിച്ച് മികച്ച റിട്ടേണാണ് ഇവിടെ വാഗ്ദാനം ചെയ്യുന്നത്. 8.2 ശതമാനം പലിശയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമിന് ഉള്ളത്.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം

മുതിര്‍ന്ന പൗരന്മാര്‍ക്കായി പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം. 60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ സാമ്പത്തിക നിക്ഷേപ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിമാസം 20,500 രൂപ വരെ വരുമാനം ലഭിക്കാന്‍ സഹായിക്കുന്നു. ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്‌കരിക്കുമെങ്കിലും നിലവില്‍ 8.2 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. എന്നാല്‍ ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്.

മുമ്പ് ഒരു നിക്ഷേപകന് 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്ന ഈ പദ്ധതി ഇപ്പോള്‍ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാന്‍ അനുവദിക്കുന്നു. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആനുപാതികമായി അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കുന്നു. ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഏത് പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ അക്കൗണ്ട് തുറക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല. എന്നാല്‍ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്.

കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ളത് കൊണ്ടുതന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്. അതോടൊപ്പം മികച്ച പലിശയും നേടാം. ഒരുപക്ഷെ രാജ്യത്തെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് മുതിര്‍ന്ന പൗരന്മാര്‍ ഇതിനകം തന്നെ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനാല്‍, ഇന്ത്യയിലെ വിരമിക്കല്‍ ആസൂത്രണത്തിലെ പ്രധാനിയാണ് ഈ പദ്ധതി.

ജൂലൈ സെപ്റ്റംബര്‍ കാലത്തേക്ക് 8.2 ശതമാനമാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന്റെ പലിശ നിരക്ക്. ഈ സ്‌കീമില്‍ പത്തു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ 82,000 രൂപയാണ്. ഈ സ്‌കീമില്‍ പലിശ നല്‍കുന്നത് മൂന്നു മാസത്തിലൊരിക്കലാണ്. അങ്ങനെ വരുമ്പോള്‍ മൂന്ന് മാസം കൂടുമ്പോള്‍ 20,500 രൂപയാണ് ലഭിക്കുക.

Senior Citizens Savings Scheme
കെഎസ്എഫ്ഇയുടെ മള്‍ട്ടി ഡിവിഷന്‍ ചിട്ടി വഴി ലക്ഷങ്ങള്‍ സമ്പാദിക്കാം; അറിയാം മികച്ച സ്ട്രാറ്റജി
Senior Citizens Savings Scheme
അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ ഉടന്‍?; എണ്ണവില 80 ഡോളറില്‍ താഴെ തന്നെ, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് പ്രതീക്ഷ
Summary

Income of Rs 20,500 every three months; How much should be invested in Senior Citizens Savings Scheme?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com