India to add 17 crore people to its working age population by 2045
നിലവില്‍ ഇന്ത്യയില്‍ 96 കോടി ജനങ്ങളാണ് തൊഴിലെടുക്കുന്നത്ഐഎഎൻഎസ്

ചൈനയെ കടത്തിവെട്ടുമോ?, 2045 ഓടേ രാജ്യത്ത് തൊഴില്‍രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടി, റിപ്പോര്‍ട്ട്

2045ഓടെ രാജ്യത്ത് തൊഴില്‍ശേഷിയിലേക്ക് ഏകദേശം 18 കോടി ജനങ്ങള്‍ കൂടി എത്തുമെന്ന് പ്രവചനം
Published on

ന്യൂഡല്‍ഹി: 2045ഓടെ രാജ്യത്ത് തൊഴില്‍ശേഷിയിലേക്ക് ഏകദേശം 18 കോടി ജനങ്ങള്‍ കൂടി എത്തുമെന്ന് പ്രവചനം. ഇത് സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകും. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തൊഴില്‍ശേഷി കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ കൂടുതല്‍ ആളുകള്‍ തൊഴില്‍രംഗത്തേയ്ക്ക് കടന്നുവരുന്നത്. നിലവില്‍ ഇന്ത്യയില്‍ 96 കോടി ജനങ്ങളാണ് തൊഴിലെടുക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.

ഇന്ത്യയിലെ ജോലി ചെയ്യുന്നവര്‍ (25-64 വയസ്സ് പരിധിയിലുള്ളവര്‍) മൊത്തം ജനസംഖ്യയ്ക്ക് ആനുപാതികമായി ഉയരുകയാണ്. ഇത് സമ്പാദ്യത്തിനും നിക്ഷേപത്തിനും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതായി ആഗോള നിക്ഷേപ സ്ഥാപനമായ ജെഫറീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തൊഴില്‍രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്. ജനസംഖ്യയോടൊപ്പം തൊഴില്‍ ശക്തിയുടെ വികാസത്തിനുള്ള ഒരു പ്രധാന പ്രേരകശക്തിയാണിത്. 2030 ഓടെ തൊഴില്‍ ശക്തിയിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കല്‍ 60 ലക്ഷമായി കുറഞ്ഞേക്കും. എന്നാല്‍ കാര്‍ഷിക ജോലികളില്‍ നിന്നുള്ള മാറ്റം കൊണ്ട് ഈ വിടവ് നികത്തപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ 15 വയസും അതിനുമുകളിലും പ്രായമുള്ളവരില്‍ തൊഴില്‍രംഗത്തേയ്ക്ക് കടന്നുവരുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 48.8 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 50.1 ശതമാനമായാണ് വര്‍ധിച്ചതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ ഓഗസ്റ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങളില്‍ 15 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകളുടെ പങ്കാളിത്തവും വര്‍ധിച്ചിട്ടുണ്ട്. തൊഴില്‍ രംഗത്തയേക്ക് കടന്നുവരുന്ന സ്്ത്രീകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവിലെ 23.2 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 25.2 ശതമാനമായാണ് ഉയര്‍ന്നത്.

India to add 17 crore people to its working age population by 2045
തിരിച്ചുകയറി ഓഹരി വിപണി, ഒന്‍പത് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ രണ്ടു ലക്ഷം കോടിയുടെ വര്‍ധന; തിളങ്ങി എയർടെൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com