Indian-American pilot Gopi Thotakura to tour space on Blue Origin flight
ബഹിരാകാശത്തെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വിനോദ സഞ്ചാരിയാകാന്‍ ഗോപി തോട്ടക്കുറ, അറിയേണ്ടതെല്ലാം ലിങ്ക്ഡ് ഇന്‍

സന്തോഷ് ജോര്‍ജ് കുളങ്ങരയല്ല; ആദ്യത്തെ ഇന്ത്യന്‍ സ്പെയ്സ് ടൂറിസ്റ്റ് ആവാന്‍ ഗോപി തോട്ടക്കുറ, അറിയേണ്ടതെല്ലാം

രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ഗോപി തോട്ടക്കുറ
Published on

വാഷിങ്ടണ്‍: വിനോദ സഞ്ചാരിയായി ആദ്യം ബഹിരാകാശത്തെത്തുന്ന ഇന്ത്യക്കാരനാകാന്‍ സംരംഭകനും പൈലറ്റുമായ ഗോപി തോട്ടക്കുറ. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനിന്റെ എന്‍എസ്25 ദൗത്യ സംഘത്തിലെ ആറ് പേരില്‍ ഒരാള്‍ ഇദ്ദേഹമാണ്.

1984 ല്‍ ഇന്ത്യന്‍ ആര്‍മിയുടെ വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ്, ആന്ധ്ര സ്വദേശിയായ ഗോപി തോട്ടക്കുറ. എന്നാല്‍ ബഹിരാകാശ യാത്ര എപ്പോഴാണെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല.

ബ്ലൂ ഒറിജിന്‍ പറയുന്നതനുസരിച്ച് ഗോപി തോട്ടക്കുറ ഒരു പൈലറ്റും ഏവിയേറ്ററുമാണ്.' ഹോളിസ്റ്റിക് വെല്‍നസ് ആന്‍ഡ് അപ്ലൈഡ് ഹെല്‍ത്തിന്റെ ആഗോള കേന്ദ്രമായ പ്രിസര്‍വ് ലൈഫ് കോര്‍പ്പറേഷന്റെ സഹസ്ഥാപകനാണ്.

വ്യാവസായിക ജെറ്റുകള്‍ പറത്തുന്നതിനു പുറമേ, ബുഷ്, എയറോബാറ്റിക്, സീപ്ലെയിനുകള്‍, ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയും അദ്ദേഹം നിയന്ത്രിക്കുന്നു, കൂടാതെ ഒരു അന്താരാഷ്ട്ര മെഡിക്കല്‍ ജെറ്റ് പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ ജനിച്ച തോട്ടക്കൂറ എംബ്രി-റിഡില്‍ എയറോനോട്ടിക്കല്‍ സര്‍വകലാശാലയിലെ ബിരുദധാരിയാണ്.

ഈ ദൗത്യം ന്യൂ ഷെപ്പേര്‍ഡ് പ്രോഗ്രാമിന്റെ ഏഴാമത്തെയും അതിന്റെ ചരിത്രത്തിലെ 25-ാമത്തെയും മനുഷ്യ വിമാനമായിരിക്കും. ബ്ലൂ ഒറിജിന്‍ ബഹിരാകാശ വിനോദസഞ്ചാരത്തിനായി വികസിപ്പിച്ച പൂര്‍ണ്ണമായും പുനരുപയോഗിക്കാവുന്ന സബ്-ഓര്‍ബിറ്റല്‍ ലോഞ്ച് വെഹിക്കിളാണ് ന്യൂ ഷെപ്പേര്‍ഡ്.

എന്‍എസ്25 ദൗത്യത്തില്‍ മേസണ്‍ ഏഞ്ചല്‍, സില്‍വെയ്ന്‍ ചിറോണ്‍, കെന്നത്ത് എല്‍.ഹെസ്, കരോള്‍ ഷാലര്‍, മുന്‍ എയര്‍ഫോഴ്‌സ് ക്യാപ്റ്റന്‍ എഡ് ഡൈ്വറ്റ് എന്നിവരും ഫ്‌ളൈറ്റിലെ മറ്റ് ക്രൂ അംഗങ്ങളുമാണുള്ളത്. യാത്രയില്‍ ബ്ലൂ ഒറിജിന്‍ ഫൗണ്ടേഷനായ ക്ലബ് ഫോര്‍ ദ ഫ്യൂച്ചറിന് വേണ്ടി ഓരോ ബഹിരാകാശയാത്രികനും ഒരു പോസ്റ്റ്കാര്‍ഡ് ബഹിരാകാശത്തേക്ക് കൊണ്ടുപോകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Indian-American pilot Gopi Thotakura to tour space on Blue Origin flight
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

പോസ്റ്റ്കാര്‍ഡുകള്‍ സൃഷ്ടിക്കുന്നതിനും അയയ്ക്കുന്നതിനുമുള്ള ഡിജിറ്റല്‍ രീതി പ്രാഗ്രാമിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ബ്ലൂ ഒറിജിന്‍ റോക്കറ്റുകളില്‍ പ്രവേശനം നല്‍കും. സ്ടീം (സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ആര്‍ട്ട്സ് ആന്‍ഡ് മാത്തമാറ്റിക്സ്) എന്നിവയില്‍ ജോലി ചെയ്യാന്‍ ഭാവി തലമുറകളെ പ്രചോദിപ്പിക്കുകയും അണിനിരത്തുകയും ചെയ്യുക എന്നതാണ് ക്ലബ്ബിന്റെ ദൗത്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com