ഹാക്കിങ് സാധ്യത; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

GOOGLE
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രംഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം ഡെസ്ക്‌ടോപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിളും കേന്ദ്രസര്‍ക്കാരും. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് പുതിയ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ് പ്ലാറ്റ്ഫോമുകളിലെ ക്രോം ഡാറ്റാ ചൂഷണത്തിനും മറ്റ് സുരക്ഷാ ലംഘനങ്ങള്‍ക്കും ഇടയാക്കുന്നുവെന്നാണ് മുന്നറിയിപ്പ്.

ലോകത്തെ വിവിധ ഡിവൈസുകളില്‍ പ്രവര്‍ത്തിക്കുന്നതും വ്യക്തിഗത, ബിസിനസ്സ് ഉപയോഗത്തിനായി ഉപയോഗിക്കുന്ന ഗൂഗിള്‍ ബ്രൗസര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സുരക്ഷാ ഏജന്‍സി ആവര്‍ത്തിച്ചു. ഉപയോക്താക്കള്‍ പ്രത്യേകം തയ്യാറാക്കിയ വെബ് പേജുകള്‍ സന്ദര്‍ശിക്കുന്നതിലൂടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് അറിയിപ്പ്.

GOOGLE
പിപിഎഫ് vs എസ്‌ഐപി; മാസം 10,000 രൂപ മാറ്റിവെയ്ക്കാമോ?, പത്തുവര്‍ഷം കൊണ്ട് ഏറ്റവുമധികം നേട്ടം എവിടെ?

വിന്‍ഡോസ്, മാക് അല്ലെങ്കില്‍ ലിനക്‌സ് മെഷീനില്‍ Google Chrome versions prior to 145.0.7632.116/117 for Windows, Google Chrome versions prior to 145.0.7632.116/117 for Mac, Google Chrome versions prior to 145.0.7632.116 for Linux പതിപ്പുകള്‍ക്ക് മുമ്പുള്ള പതിപ്പുകള്‍ ഉപയോഗിക്കരുതെന്നാണ്. ഉപയോക്താക്കള്‍ ഏറ്റവും പുതിയതും സുരക്ഷിതവുമായ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം.

Summary

Indian Govt Issues Chrome Security Alert For Desktop Users: How It Can Affect You

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com