ആപ്പിളിന്റെ പുതിയ സിഒഒ ഇന്ത്യന്‍ വംശജന്‍; ആരാണ് സാബിഹ് ഖാന്‍?

പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (സിഒഒ) ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ സാബിഹ് ഖാനെ നിയമിച്ചു
Sabih Khan
Sabih Khanഎക്സ്
Updated on
1 min read

ന്യൂയോര്‍ക്ക്: പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (സിഒഒ) ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ സാബിഹ് ഖാനെ നിയമിച്ചു. മൂന്ന് പതിറ്റാണ്ടായി ആപ്പിളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സാബിഹ് ഖാനെ, നിലവിലെ സിഒഒ ആയ ജെഫ് വില്യംസ് ഈ മാസം അവസാനം സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് നിയമിക്കുന്നത്. നിലവില്‍ സാബിഹ് ഖാന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റാണ്.

പുതിയ പദവി വഹിക്കാന്‍ പോകുന്ന സാബിഹ് ഖാനെ ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രശംസിച്ചു. ബുദ്ധിമാനായ തന്ത്രജ്ഞനും ആപ്പിളിന്റെ വിതരണ ശൃംഖലയുടെ കേന്ദ്ര ശില്പികളില്‍ ഒരാളുമായാണ് സാബിഹ് ഖാനെ ടിം കുക്ക് വിശേഷിപ്പിച്ചത്. 'സാബിഹ് മൂല്യങ്ങളില്‍ അധിഷ്ഠിതമായി നയിക്കുന്നു, അദ്ദേഹം ഒരു അസാധാരണ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരിക്കുമെന്ന് എനിക്കറിയാം. ആഗോള വെല്ലുവിളികളെ നേരിടാന്‍ ആപ്പിളിന് കഴിവുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം സഹായിച്ചു'- ടിം കുക്ക് കൂട്ടിച്ചേര്‍ത്തു.

ആരാണ് സാബിഹ് ഖാന്‍?

1966-ല്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ജനിച്ച സാബിഹ് ഖാന്‍, 10-ാം വയസ്സില്‍ സിംഗപ്പൂരിലേക്ക് താമസം മാറി. അവിടെ അദ്ദേഹം ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ചേരുകയും സാമ്പത്തിക ശാസ്ത്രത്തിലും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടുകയും ചെയ്തു. പിന്നീട് റെന്‍സീലര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

Sabih Khan
സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പ്ലാന്‍ ഉണ്ടോ? വരും ദിവസങ്ങളില്‍ വലിയ കിഴിവുകള്‍; കാരണമിത്

ജിഇ പ്ലാസ്റ്റിക്‌സിലാണ് (ഇപ്പോള്‍ SABIC) സാബിഹ് ഖാന്‍ ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1995ലാണ് സാബിഹ് ഖാന്‍ ആപ്പിളില്‍ ചേര്‍ന്നത്. ടെക് കമ്പനിയിലെ 30 വര്‍ഷത്തെ സേവനത്തിനിടെ, ആപ്പിളിന്റെ ആഗോള വിതരണ ശൃംഖല രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.2019ലാണ് അദ്ദേഹം കമ്പനി ഓപ്പറേഷന്‍സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായത്. ആസൂത്രണം, സംഭരണം, നിര്‍മ്മാണം, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തതിന് പുറമേ ഉല്‍പ്പന്ന ഗുണനിലവാരത്തിന്റെ ചുമതലയും സാബിഹ് ഖാന്‍ വഹിച്ചിട്ടുണ്ട്. നേരത്തെ ആപ്പിളിന്റെ കാര്‍ബണ്‍ ബഹിര്‍ഗമനം 60 ശതമാനത്തിലധികം കുറച്ചതിന് സാബിഹ് ഖാനെ ടിം കുക്ക് അഭിനന്ദിച്ചിട്ടുണ്ട്.

Sabih Khan
കോംപാക്റ്റ് ഫോള്‍ഡബിള്‍, എഐ ഫീച്ചറുകള്‍; വരുന്നു വിവോയുടെ പുതിയ രണ്ടു ഫോണുകള്‍, ലോഞ്ച് അടുത്ത തിങ്കളാഴ്ച
Summary

Indian-Origin Sabih Khan Becomes Apple's Chief Operating Officer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com