ഇഷ്ടമുള്ള പേര് നല്‍കി അക്കൗണ്ട് നമ്പര്‍ സെറ്റ് ചെയ്യാം; പുതിയ സേവനവുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 

ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള പേര് സേവിങ്‌സ് അക്കൗണ്ട് നമ്പറായി സെറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി പ്രമുഖ പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
ഫയൽ ഫോട്ടോ/ എക്സ്പ്രസ്
ഫയൽ ഫോട്ടോ/ എക്സ്പ്രസ്
Updated on
1 min read

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള പേര് സേവിങ്‌സ് അക്കൗണ്ട് നമ്പറായി സെറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി പ്രമുഖ പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്. ഇടപാടുകള്‍ നടത്തുന്നതിന് ഇഷ്ടമുള്ള പേര് അക്കൗണ്ട് നമ്പര്‍ ആയി സെറ്റ് ചെയ്യാന്‍ ഉപഭോക്താവിന് സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ സേവനമെന്ന് ബാങ്ക് അറിയിച്ചു.

മൈ അക്കൗണ്ട് മൈ നെയിം എന്ന പേരിലാണ് പദ്ധതി അവതരിപ്പിച്ചത്. സാധാരണയായി 15 അക്ക അക്കൗണ്ട് നമ്പറാണ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത്. പകരം ഉപഭോക്താവിന് ഇഷ്ടമുള്ള പേര് അക്കൗണ്ട് നമ്പര്‍ ആയി സെറ്റ് ചെയ്യാന്‍ അനുവദിക്കുന്നതാണ് പദ്ധതി.  ഇന്ത്യയിലെ 49 റീജിണല്‍ ഓഫീസുകളിലും പദ്ധതി ലഭ്യമാക്കുമെന്നും ബാങ്ക് അറിയിച്ചു.

അക്കൗണ്ട് നമ്പര്‍ ഏഴ് അക്ഷരങ്ങളോ ഏഴ് സംഖ്യകളോ ചേര്‍ന്നതായിരിക്കണം.അക്കങ്ങളും അക്ഷരങ്ങളും അടങ്ങിയ ആല്‍ഫാന്യൂമറിക്കും ഉപയോഗിക്കാം. ഉദാഹരണത്തിന് pradhan, ajit007, 6666666. അതായത്  ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഇടപാടുകള്‍ക്ക് 15 അക്ക അക്കൗണ്ട് നമ്പര്‍ ആവശ്യമില്ല എന്ന് സാരം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com