Indian Railways commissions first removable solar panel system between tracks
റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചപ്പോള്‍

പാളങ്ങള്‍ക്കിടയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം, ചരിത്ര നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ

ഇന്ത്യയില്‍ 2249 റെയില്‍വേ സ്റ്റേഷനുകളില്‍ സൗരോര്‍ജത്തില്‍നിന്ന് ഇപ്പോള്‍ 309 മെഗാവാട്ട് ഉത്പാദിപ്പിക്കുന്നുണ്ട്.
Published on

വാരാണസി: റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച് റെയില്‍വേ. വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്സ് വര്‍ക്‌ഷോപ്പ് ലൈനിലാണ് ഈ പരീക്ഷണം നടത്തി വിജയിച്ചത്. 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്. ഈ പാനല്‍ വഴി 15 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഹരിത ഊര്‍ജ്ജ നവീകരണത്തില്‍ റെയില്‍വേയുടെ നാഴികക്കല്ലാണിത്.

'ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ ആദ്യം! വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്‌സ്, റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ ഇന്ത്യയിലെ ആദ്യത്തെ 70 മീറ്ററില്‍ റിമൂവബിള്‍ സോളാര്‍ പാനല്‍ സംവിധാനം (28 പാനലുകള്‍, 15KWp) കമ്മീഷന്‍ ചെയ്തു. ഹരിതവും സുസ്ഥിരവുമായ റെയില്‍ ഗതാഗതത്തിലേക്കുള്ള ഒരു ചുവടുവയ്പ്പ്.' റെയില്‍വേ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Indian Railways commissions first removable solar panel system between tracks
സിപി രാധാകൃഷ്ണന്‍ പത്രിക സമര്‍പ്പിച്ചു; ഒപ്പം മോദിയും അമിത് ഷായും ഉള്‍പ്പെടെ വന്‍നിര

ഇന്ത്യയില്‍ 2249 റെയില്‍വേ സ്റ്റേഷനുകളില്‍ സൗരോര്‍ജത്തില്‍നിന്ന് ഇപ്പോള്‍ 309 മെഗാവാട്ട് ഉത്പാദിപ്പിക്കുന്നുണ്ട്. രാജസ്ഥാനിലാണ് കൂടുതല്‍ സോളാര്‍ പ്ലാന്റ് ഉള്ളത്- 275 എണ്ണം. കേരളത്തില്‍ 13 എണ്ണം. റെയില്‍വേയുടെ ഒഴിഞ്ഞ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി 2030 ഓടെ 20 ഗിഗാ വാട്ട് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു. ഇതിന്റെ വേറിട്ടൊരു മാതൃകയാണ് പാളത്തില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചുള്ള വൈദ്യുതി ഉത്പാദനം.

തീവണ്ടി ഗതാഗതത്തിന് തടസ്സമാകാതെയാണ് പാളങ്ങള്‍ക്കിടയില്‍ പാനലുകള്‍ സ്ഥാപിച്ചത്. ഈടുനില്‍ക്കുന്നതും കാര്യക്ഷമത ഉറപ്പുനല്‍കുന്നതുമാണ് ഇവ. അറ്റകുറ്റപ്പണിക്കായും കാലാവസ്ഥാ മാറ്റത്തിനനുസരിച്ചും ഇവ മാറ്റിവെക്കാം.

Indian Railways commissions first removable solar panel system between tracks
ജനസമ്പര്‍ക്ക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രിക്ക് അടിയേറ്റു; യുവാവ് കസ്റ്റഡിയില്‍
Summary

Indian Railways commissions first removable solar panel system between tracks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com