റിട്ടേണ്‍ ടിക്കറ്റ് കൂടി എടുത്തോളൂ; 20 ശതമാനം ഇളവ്, 'റൗണ്ട് ട്രിപ്പ് ' പാക്കേജുമായി റെയില്‍വേ

ഉത്സവ സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പാക്കുന്നത്.
Indian Railways introduced Round Trip Package scheme
ഇന്ത്യന്‍ റെയില്‍വേ
Updated on
1 min read

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കായി 'റൗണ്ട് ട്രിപ്പ് പാക്കേജ്' അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. ഒരേസമയം യാത്രയക്കും മടക്കയാത്രയ്ക്കുമുള്ള ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മടക്കയാത്രയിലെ നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കുന്നതാണ് ഓഫര്‍.

ഉത്സവ സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പാക്കുന്നത്. യാത്രക്ക് പുറപ്പെടുമ്പോള്‍ തന്നെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ മടക്കയാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റിന്റെ നിരക്കില്‍ 20% കിഴിവ് ലഭിക്കും. 'റൗണ്ട് ട്രിപ്പ് പാക്കേജ്' എന്ന പേരില്‍ പുറത്തിറങ്ങുന്ന ഓഫര്‍ ഓഗസ്റ്റ് 14 മുതല്‍ പ്രാബല്യത്തില്‍ വരും.

Indian Railways introduced Round Trip Package scheme
കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

റെയില്‍വേയുടെ ബുക്കിങ് വെബ്സൈറ്റിലെ 'കണക്റ്റിങ് ജേര്‍ണി ഫീച്ചര്‍' വഴി 2025 നവംബര്‍ 17 നും 2025 ഡിസംബര്‍ 1 നും ഇടയില്‍ മടക്ക യാത്രകള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റില്‍ ഇളവ് ലഭിക്കുക. മാത്രമല്ല ആദ്യ യാത്ര 2025 ഒക്ടോബര്‍ 13 നും - 2025 ഒക്ടോബര്‍ 26 നും ഇടയിലുള്ള യാത്രാ കാലയളവിലും ആയിരിക്കണം.

യാത്രാ ടിക്കറ്റുകളും മടക്ക യാത്രാ ടിക്കറ്റുകളും ഒരാളുടെ പേരില്‍ തന്നെ ബുക്ക് ചെയ്യുകയും രണ്ട് ടിക്കറ്റുകളും ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ ടിക്കറ്റില്‍ ഇളവ് ലഭിക്കുകയുള്ളു. ഈ സ്‌കീമിന് കീഴിലുള്ള റിട്ടേണ്‍ ടിക്കറ്റ് ബുക്കിങ്ങിന് എആര്‍പി നിയമങ്ങള്‍ ബാധകമല്ല. 20 ശതമാനം ഇളവ് റിട്ടേണ്‍ യാത്രയുടെ അടിസ്ഥാന നിരക്കില്‍ മാത്രമായിരിക്കും.

Indian Railways introduced Round Trip Package scheme
യുഎസില്‍ നിന്ന് ആയുധം വാങ്ങല്‍ തുടരും, ഇടപാടുകളില്‍ മാറ്റമില്ലെന്ന് പ്രതിരോധ മന്ത്രാലയം
Summary

Indian Railways has introduced a new "Round Trip Package" scheme, which gives the passenger a 20% rebate on their return trip

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com