ചപ്പാത്തി, ചോറ്, പരിപ്പ് കറി, ചിക്കനോ പച്ചക്കറിയോ...; ഇനി ദീര്‍ഘദൂര ട്രെയിനുകളില്‍ 'ഫ്‌ലൈറ്റ്' ഭക്ഷണം, തയ്യാറാക്കുന്നത് പ്രമുഖ ക്ലൗഡ് കിച്ചണുകള്‍

വിമാനങ്ങളില്‍ നല്‍കുന്ന ഭക്ഷണത്തിന് (ഫ്‌ലൈറ്റ് മെനു) സമാനമായി ദീര്‍ഘദൂര ട്രെയിനുകളില്‍ കോംപാക്ട് മെനു നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു
Bengaluru–Mumbai Vande Bharat Sleeper train
Bengaluru–Mumbai Vande Bharat Sleeper trainfile
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ നല്‍കുന്ന ഭക്ഷണത്തിന് (ഫ്‌ലൈറ്റ് മെനു) സമാനമായി ദീര്‍ഘദൂര ട്രെയിനുകളില്‍ കോംപാക്ട് മെനു നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. വിഭവങ്ങള്‍ കുറച്ച് മെച്ചപ്പെട്ട ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുന്നതാണ് കോംപാക്ട് മെനു രീതി. പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ ഇത് നടപ്പാക്കി. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്കായി വിളമ്പുന്ന വിഭവങ്ങളുടെ എണ്ണം കുറച്ചാണ് മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ ഫ്‌ലൈറ്റ് മെനു നടപ്പാക്കിയത്.

മുംബൈ- ബംഗളൂരു, ഹൗറ- കാമാഖ്യ, ഡല്‍ഹി- വാരാണസി എന്നി റൂട്ടുകളില്‍ ഓടുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലാണ് ഇത് നടപ്പാക്കിയത്. ദീര്‍ഘദൂര ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ശുചിത്വത്തെയും കുറിച്ചുള്ള പരാതികള്‍ പരിഹരിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വിമാനങ്ങൡ നല്‍കുന്ന ഭക്ഷണത്തോട് സാമ്യമുള്ള ഒതുങ്ങിയ മെനുവാണ് ഐആര്‍സിടിസി അവതരിപ്പിച്ചത്.

പദ്ധതി നടപ്പാക്കിയ മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ ഭക്ഷണം നല്‍കുന്നത് റെയില്‍വേയോ നിലവിലുള്ള കാറ്ററിങ് കരാറുകാരോ അല്ല. മറിച്ച് പ്രമുഖ ക്ലൗഡ് കിച്ചണുകളാണ് തയ്യാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മെയ്‌ഫെയര്‍ ഗ്രൂപ്പുമായും താജ്‌സാറ്റ്‌സുമായും സരോവര്‍ പോര്‍ട്ടിക്കോ ഗ്രൂപ്പുമായുമാണ് റെയില്‍വേ സഹകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മുംബൈ- ബംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ പ്രഭാത ഭക്ഷണത്തിനായി ചട്‌നിയും സാമ്പാറും ചേര്‍ത്ത ഇഡ്ഡലിയും വടയും അടങ്ങുന്ന പ്ലേറ്റോ, അവല്‍ ഉപ്പുമാവോ ( പോഹ), അല്ലെങ്കില്‍ ഉപ്പുമാവോ ആയിരിക്കും നല്‍കുക. ചപ്പാത്തി, ചോറ്, പരിപ്പ് കറി, ചിക്കനോ പച്ചക്കറിയോ ഇതില്‍ ഏതെങ്കിലും കൂടി ഉള്‍പ്പെടുന്നതാണ് ഉച്ചഭക്ഷണവും അത്താഴവും. ഇതോടെ ഒരു യാത്രയില്‍ മുന്‍പ് യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന പല ഓപ്ഷനുകളും വിഭവങ്ങളും മെനുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള വെയ്റ്റും കുറഞ്ഞിട്ടുണ്ട്. 700-750 ഗ്രാമില്‍ നിന്ന് 450-500 ഗ്രാമായാണ് കുറഞ്ഞത്. എങ്കിലും ഓരോ വിഭവത്തിന്റെയും അളവില്‍ മാറ്റമൊന്നുമില്ലെന്ന് ഐആര്‍സിടിസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Bengaluru–Mumbai Vande Bharat Sleeper train
എസ്‌ഐപിയില്‍ എത്ര രൂപ നിക്ഷേപിക്കണം?, ഒഴിവാക്കേണ്ട നാലു തെറ്റുകള്‍; അറിയാം തുടക്കക്കാര്‍ക്കുള്ള സ്ട്രാറ്റജി
Bengaluru–Mumbai Vande Bharat Sleeper train
കൂടുതല്‍ റിട്ടേണ്‍ നേടാം; കെഎസ്എഫ്ഇ എഫ്ഡി- എസ്‌ഐപി സ്ട്രാറ്റജി, വിശദാംശങ്ങള്‍
Summary

Indian Railways Introduces Flight-Style Meals 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER