രണ്ടു ദിവസത്തിനിടെ 90 പൈസയുടെ മുന്നേറ്റം, കുതിച്ച് രൂപ; എണ്ണവില 87 ഡോളറില്‍, ഓഹരി വിപണിയിലും നേട്ടം

തുടര്‍ച്ചയായ മൂന്നാം ദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ധന
indian rupee rises
indian rupee risesfile
Edited By:
Updated on
1 min read

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ധന. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 35 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 95.64ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. എണ്ണവില ഇടിഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിച്ചത്.

മൂന്ന് ദിവസത്തിനിടെ ഒരു രൂപയിലധികമാണ് രൂപയുടെ മുന്നേറ്റം. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതിനെ തുടര്‍ന്നാണ് എണ്ണവില കുറയാന്‍ തുടങ്ങിയത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 87 ഡോളറില്‍ എത്തി നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ പത്തുശതമാനത്തിന്റെ ഇടിവാണ് എണ്ണവിലയില്‍ ഉണ്ടായത്.

എണ്ണ വിലയിടിവ് ഓഹരി വിപണിയിലും പ്രതിഫലിച്ചു. ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. പ്രധാനമായി ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, നെസ് ലെ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.

indian rupee rises
ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു; സ്വര്‍ണവില 1,06,000ല്‍ താഴെ
indian rupee rises
പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കാം; അരക്കോടി സമ്പാദിക്കാന്‍ എസ്‌ഐപിയില്‍ ഇങ്ങനെ നിക്ഷേപിക്കൂ
Summary

indian rupee rises, crude oil down, share market up

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com