കൊച്ചി: ജോലി ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന പ്രമുഖ കമ്പനിയായ ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്ങിന്റെ മൂന്നാമത്തെ സെന്ററിന് തൃക്കാക്കരയില്‍ തുടക്കമായി. ഒരേ സമയം 450 പേര്‍ക്ക് വരെ പ്രയോജനപ്പടുത്താന്‍ കഴിയുന്ന സെന്റര്‍ 24000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജീവനക്കാരുടെ വിനോദത്തിനായി ഒരുക്കിയിരിക്കുന്ന റിക്രിയേഷണല്‍ ഏരിയ തന്നെ 4000 ചതുരശ്ര അടി വരും. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സന്തോഷ് ജെ പൂവട്ടിലാണ് പുതിയ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
നാലുവര്‍ഷമായി കേരളത്തില്‍ വര്‍ക്ക് സ്‌പേസ് രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്ങ് നിലവില്‍ 300ലധികം സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കി വരുന്നു. 3000ലധികം ഉപയോക്താക്കളാണ് ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്ങ് ഒരുക്കിയ വര്‍ക്ക് സ്‌പേസ് പ്രയോജനപ്പെടുത്തി വരുന്നത്. വര്‍ക്ക് സ്‌പേസ് രംഗത്ത് നൂതന സേവനം നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ ഭാഗമായാണ് തൃക്കാക്കരയിലെ പുതിയ സെന്റര്‍ എന്നും കമ്പനി അവകാശപ്പെട്ടു.
വിദഗ്ധര്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഒരേ പോലെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നവിധം പുതിയ സാങ്കേതികവിദ്യയിലാണ് സെന്ററുകള്‍ ഒരുക്കിയിരിക്കുന്നത്.ഓഫീസ് സ്‌പേസ്,സ്റ്റുഡിയോ ക്യാബിനുകള്‍, കോണ്‍ഫറന്‍സ് മുറികള്‍, ആധുനിക സൗകര്യങ്ങളോട് കൂടിയ ഡെസ്‌ക്കുകള്‍, സെമിനാര്‍ ഹാളുകള്‍, എന്നിവയാണ് സെന്ററുകളില്‍ ഒരുക്കിയിരിക്കുന്നത്.ബിസിനസിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന വിധമാണ് ഓരോ സെന്ററുകളിലും സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
