നിക്ഷേപകര്‍ ഹാപ്പി!, ഒറ്റയടിക്ക് വരവുവെച്ചത് 13.22 ലക്ഷം കോടി രൂപ; സെന്‍സെക്‌സ് 74,000 പോയിന്റിന് മുകളില്‍

ഇന്നലെ കൂപ്പുകുത്തിയ ഓഹരി വിപണി ഇന്ന് തിരിച്ചുകയറിയതോടെ നിക്ഷേപകര്‍ വീണ്ടും സമ്പന്നരായി
SHARE MARKET
സെന്‍സെക്‌സ് 2304 പോയിന്റ് മുന്നേറിഫയൽ/പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഇന്നലെ കൂപ്പുകുത്തിയ ഓഹരി വിപണി ഇന്ന് തിരിച്ചുകയറിയതോടെ നിക്ഷേപകര്‍ വീണ്ടും സമ്പന്നരായി. ഇന്ന് ഒറ്റ ദിവസം കൊണ്ട് നിക്ഷേപ മൂല്യത്തില്‍ ഒന്നടങ്കം 13.22 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇന്നലെ നാലായിരം പോയിന്റ് ഇടിഞ്ഞ സെന്‍സെക്‌സ് 2304 പോയിന്റ് തിരിച്ചുകയറിയാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. 3.20 ശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 74000 പോയിന്റ് എന്ന സൈക്കോളജിക്കല്‍ ലെവല്‍ കഴിഞ്ഞ് 74,382 പോയിന്റിലാണ് വ്യാപാരം അവസാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിഎസ്ഇ കമ്പനികളുടെ വിപണി മൂല്യത്തില്‍ 13.22 ലക്ഷം കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എട്ടുശതമാനമാണ് കുതിച്ചത്. ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ കമ്പനികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. എന്‍ടിപിസി, എസ്ബിഐ, പവര്‍ ഗ്രിഡ് തുടങ്ങിയ കമ്പനികള്‍ നഷ്ടം രേഖപ്പെടുത്തി.കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചതാണ് വിപണിക്ക് അനുകൂലമായത്. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും എന്‍ഡിഎ മുന്നണി കേവലഭൂരിപക്ഷം കടന്നതും എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ടിഡിപി ഉറപ്പുനല്‍കിയതുമാണ് വിപണിയെ സ്വാധീനിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നലത്തെ വാക്കും വിപണിയില്‍ പ്രതിഫലിച്ചു.

SHARE MARKET
ജാഗ്രത; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Sensex rises 800 pts
share market image
Sensex settles 1,700 pts lower
Sensex falls 800 pts
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com