സ്‌കൂള്‍ കുട്ടികള്‍ക്കായി ഐഎസ്ആര്‍ഒ 'യങ് സയന്റിസ്റ്റ് പ്രോഗ്രാം; രജിസ്‌ട്രേഷന്‍ 20 ന് ആരംഭിക്കും

രണ്ടാഴ്ചത്തെ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 20 ആണ്
ഐഎസ്ആര്‍ഒ 'യങ് സയന്റിസ്റ്റ് പ്രോഗ്രാം
ഐഎസ്ആര്‍ഒ 'യങ് സയന്റിസ്റ്റ് പ്രോഗ്രാംഎക്‌സ്
Updated on: 
1 min read

ബംഗളൂരു: സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഐഎസ്ആര്‍ഒയുടെ 'യങ് സയന്റിസ്റ്റ് പ്രോഗ്രാമിന്റെ' രജിസ്‌ട്രേഷന്‍ ഫെബ്രുവരി 20 ന് ആരംഭിക്കും.

'യുവ വിജ്ഞാനി കാര്യക്രം (യുവിക)' എന്ന പ്രോഗ്രാം കുട്ടികള്‍ക്ക് അടിസ്ഥാന അറിവുകള്‍ നല്‍കാനും ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, സ്‌പേസ് ആപ്ലിക്കേഷന്‍ എന്നിവയിലെ മാറ്റങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കാനുമാണ്. എക്‌സ് പോസ്റ്റില്‍ ഐഎസ്ആര്‍ഒ പറഞ്ഞു.

രാജ്യത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായാണ് 'യുവ വിജ്ഞാനി കാര്യക്രം 2024 പ്രഖ്യാപിച്ചത്. ഈ മാസം 20 മുതല്‍ https://jigyasa.iirs.gov.in/yuvika എന്ന വെബ്‌സൈറ്റില്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും. രണ്ടാഴ്ചത്തെ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 20 ആണ്.

ഐഎസ്ആര്‍ഒ 'യങ് സയന്റിസ്റ്റ് പ്രോഗ്രാം
പത്താം ക്ലാസ് പാസായവർക്ക് പോസ്റ്റ് ഓഫീസിൽ അവസരം; 30,041 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 23

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് അധിഷ്ഠിതമായ ഗവേഷണവും കരിയറും പിന്തുടരാന്‍ വിദ്യാര്‍ത്ഥികളെ ഈ പ്രോഗ്രാം സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com