പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി പ്രീ ബുക്കിങ് തുടങ്ങി; ഉല്‍പാദനം ഇന്ത്യയില്‍

എയറോഡയനാമിക് ബോഡി സ്‌റ്റൈലും പുതിയ രൂപകല്‍പ്പനയും ഭാവവും വാഹനത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തേയും സുരക്ഷയേയും കൂടുതല്‍ മെചച്ചപ്പെടുത്തിയിട്ടുണ്ട്
ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി
ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി
Updated on
1 min read


കൊച്ചി: ആഢംബര എസ്‌യുവി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ പുതിയ പതിപ്പ് ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ നിരത്തിലിറങ്ങും. പൂനെ രഞ്ജന്‍ഗാവിലെ പ്ലാന്റില്‍ ഉല്‍പ്പാദനം ആരംഭിച്ച പുതിയ ഗ്രാന്‍ഡ് ചെറോക്കിയുടെ പ്രീ ബുക്കിങ് ആരംഭിച്ചു. ഡീലര്‍ഷിപ്പുകള്‍ വഴിയും വെബ്‌സൈറ്റിലും ബുക്ക് ചെയ്യാം. ഡെലിവറി ഈ മാസം അവസാനത്തോടെ പ്രതീക്ഷിക്കാം. 

ജീപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നാലാമത് ബ്രാന്‍ഡാണ് ഗ്രാന്‍ഡ് ചെറോക്കി. അഞ്ചാം തലമുറയിലെത്തുമ്പോള്‍ സാങ്കേതിക വിദ്യയിലും സുരക്ഷയിലും യാത്രാ സുഖത്തിലും സൗകര്യങ്ങളിലുമെല്ലാം ഒട്ടേറെ പുതുമകളുണ്ട്.

എയറോഡയനാമിക് ബോഡി സ്‌റ്റൈലും പുതിയ രൂപകല്‍പ്പനയും ഭാവവും വാഹനത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തേയും സുരക്ഷയേയും കൂടുതല്‍ മെചച്ചപ്പെടുത്തിയിട്ടുണ്ട്. യാത്രികരുടെ സുരക്ഷ, യാത്രാ സുഖം, സൗകര്യങ്ങള്‍ എന്നിവയ്ക്ക് പരമാവധി പരിഗണന നല്‍കിയാണ് പുതുതലമുറ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആഢംബര എസ്‌യുവി ഗണത്തില്‍ ഗ്രാന്‍ഡ് ചെറോക്കിയെ വേറിട്ട് നിര്‍ത്തുന്നതും ഇവയാണ്.

വളരെ വേറിട്ട െ്രെഡവിങ്, യാത്രാ അനുഭവമാണ് ഏറ്റവും പുതിയ ഗ്രാന്‍ഡ് ചെറോക്കി വാഗ്ദാനം ചെയ്യുന്നത്. കൂടുതല്‍ വിശാലമാക്കിയ അകത്തളവും മികവുറ്റ സുരക്ഷാ സംവിധാനങ്ങളുമാണ് അഞ്ചാം തലമുറ ഗ്രാന്‍ഡ് ചെറോക്കിയെ ആഢംബര എസ് യുവി വിഭാഗത്തില്‍ ഒരു ആഗോള ഐക്കണാക്കി മാറ്റുന്നത്, ജീപ് ബ്രാന്‍ഡ് ഇന്ത്യ മേധാവി നിപുണ്‍ ജെ മഹാജന്‍ പറഞ്ഞു.

കൂട്ടിയിടി മുന്നറിയിപ്പ്, കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എമര്‍ജന്‍സി ബ്രേക്കിങ് സംവിധാനം,  ബ്ലൈന്‍ഡ് സ്‌പോട്ടും വഴിയും കണ്ടെത്താനുള്ള സഹായി, െ്രെഡവര്‍ മയങ്ങിയാലുള്ള മുന്നറിയിപ്പ് തുടങ്ങി ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളടങ്ങിയ അഡ്വാന്‍സ്ഡ് െ്രെഡവിങ് അസിസ്റ്റന്‍സ് സിസ്റ്റം (എഡിഎഎസ്), ആക്ടീവ് നോയിസ് കണ്‍ട്രോള്‍ സിസ്റ്റം, അഞ്ച് സീറ്റുകളിലും സീറ്റ് ബെല്‍റ്റ് ഡിറ്റക്ഷന്‍ സിസ്റ്റം, പ്രീമിയം കാപ്രി ലെതര്‍ സീറ്റുകള്‍, വിദൂരനിയന്ത്രണത്തിനുള്ള ഫുള്‍ കണ്ക്ടിവിറ്റി തുടങ്ങി ഒട്ടേറെ ഫീച്ചറുകളാണ് പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയില്‍ ഒരുക്കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com