ജിയോ പ്ലാറ്റ്‌ഫോംസ് ലിസ്റ്റിങ് നാളെ, ഗ്രേ മാര്‍ക്കറ്റില്‍ നേട്ടം; അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഇന്ന് റീഫണ്ട്, ഓഹരി ലഭിച്ചോ എന്ന് അറിയാം

നിക്ഷേപകര്‍ ഉറ്റുനോക്കുന്ന റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐപിഒയുടെ ലിസ്റ്റിങ് നാളെ
Jio IPO
Jio IPOsource: reliance
Edited By:
Updated on: 
1 min read

മുംബൈ: നിക്ഷേപകര്‍ ഉറ്റുനോക്കുന്ന റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐപിഒയുടെ ലിസ്റ്റിങ് നാളെ. ലിസ്റ്റിങ് നേട്ടത്തെ കുറിച്ചുള്ള പ്രാഥിക സൂചന നല്‍കുന്ന അനൗദ്യോഗിക വിപണിയില്‍ (േ്രഗ മാര്‍ക്കറ്റ്) ശക്തമായ ഡിമാന്‍ഡ് ആണ് ഓഹരിക്ക് ലഭിക്കുന്നത്. നിലവില്‍ 250 രൂപ വരെ േ്രഗ മാര്‍ക്കറ്റ് പ്രീമിയമുണ്ട്. 22 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്താല്‍ 1365- 1372 നിലവാരത്തിലായിരിക്കും ഓഹരി വില. ദീര്‍ഘകാലം ലക്ഷ്യമിട്ട് ഓഹരി ഹോള്‍ഡ് ചെയ്താല്‍ ഭാവിയില്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.

റെക്കോര്‍ഡ് അപേക്ഷകള്‍ ലഭിച്ച ഐപിഒയുടെ ഓഹരി അലോട്ട്‌മെന്റ് നടപടികള്‍ രജിസ്ട്രാറായ കെഫിന്‍ ടെക്‌നോളജീസും എക്‌സ്‌ചേഞ്ചുകളും ചേര്‍ന്ന് പൂര്‍ത്തിയാക്കി. അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഇന്ന് റീഫണ്ട് ലഭിക്കും.അലോട്ട്‌മെന്റ് സ്റ്റാറ്റസ് രജിസ്ട്രാറുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയും നേരിട്ട് പരിശോധിക്കാവുന്നതാണ്.രജിസ്ട്രാര്‍ kfin technologies ( കെഫിന്‍ ടെക്‌നോളജീസ്) വെബ്‌സൈറ്റ് വഴിയോ, ബിഎസ്ഇയുടെയോ എന്‍എസ്ഇയുടെയോ വെബ്‌സൈറ്റ് വഴിയോ പരിശോധിക്കാവുന്നതാണ്. പാന്‍ നമ്പറോ അപേക്ഷാ നമ്പറോ ഡിമാറ്റ് നമ്പരോ നല്‍കിയാല്‍ അലോട്ട്‌മെന്റ് സ്റ്റാറ്റസ് അറിയാനാകും.

കൂടാതെ ഓഹരി ലഭിച്ചിട്ടുണ്ടെങ്കില്‍ യുപിഐ മാന്‍ഡേറ്റ് തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആയതായി എസ്എംഎസ് വരും. ഓഹരി ലഭിക്കാത്തവരുടെ ബ്ലോക്ക് ചെയ്ത തുക അണ്‍ബ്ലോക്ക് ചെയ്യപ്പെടും.

Jio IPO
'ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60,000 ജീവനക്കാര്‍ക്ക് കമ്പനി വിടാം'; 'വിആർഎസ്' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്
Jio IPO
പ്രീമിയം അടയ്ക്കുന്നതില്‍ ആനുകൂല്യം, ബോണസ്, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം; എല്‍ഐസി ജീവന്‍ ലക്ഷ്യ
Summary

Jio IPO Allotment Status : Allotment finalised, step-by-step guide to check status

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com