

നാളെ നടക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 44-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) 5ജി ജിയോ ഫോൺ പ്രഖ്യാപിച്ചേക്കും. ഇതിനുപിന്നാലെ മാസങ്ങൾക്കകം ഫോൺ വിപണിയിൽ ഇറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കമ്പനിയുടെ പുതിയ പദ്ധതികൾ, ഉൽപന്നങ്ങൾ, ഇളവുകൾ എല്ലാം പതിവായി പ്രഖ്യാപിക്കുന്നത് എജിഎമ്മിലാണ്. കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ ജിയോ ഫോൺ 5ജിയെക്കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി സംസാരിച്ചിരുന്നു.
ഗൂഗിളുമായി സഹകരിച്ചാണ് ജിയോ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത്. ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും റിലയൻസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല്. വിപണിയിൽ ഇന്ന് ലഭ്യമായ 4ജി സ്മാർട്ടഫോണുകളെക്കാൾ കുറഞ്ഞ വിലയിലാവും ജിയോയുടെ 5ജി ഫോൺ എത്തുകയെന്നാണ് വിലയിരുത്തൽ. 4000-5000രൂപ നിരക്കിലാകും ഫോൺ എന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട്.
5 ജി പിന്തുണയുള്ള ഒരു സ്മാർട്ട്ഫോണായിരിക്കും ജിയോഫോൺ. എൻട്രി ലെവൽ സവിശേഷതകളോടെ ഇത് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. രണ്ട് വർഷത്തിനുള്ളിൽ 200ദശലക്ഷം 5ജി ഫോണുകൾ വിൽക്കാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫോണിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ സ്‌നാപ്ഡ്രാഗൺ 480 എസ്ഒസി പ്രൊസസർ ആകും തെരഞ്ഞെടുത്തിരിക്കുക. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും കമ്പനി നടത്തിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
