നെറ്റ്ഫ്‌ളിക്‌സിന് തൊട്ടുപിന്നില്‍, സബ്‌സ്‌ക്രൈബേഴ്‌സില്‍ കുതിച്ച് ജിയോ ഹോട്‌സ്റ്റാര്‍; തുണച്ചത് ഐപിഎല്‍

ഐപിഎല്‍ 2025 സീസണ്‍ ലൈവ് സ്ട്രീമിങ്ങ് നടത്തിയ സമയത്ത് ജിയോ ഹോട്‌സ്റ്റാര്‍ അംഗങ്ങളുടെ വന്‍ ഉയര്‍ച്ച നേടിയത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍
Jiohotstar closes in on Netflix overall subscriber base touches 300 Million
Jiohotstar closes in on Netflix overall subscriber base touches 300 Millionfile
Updated on
2 min read

മുംബൈ: ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതിയില്‍ ജിയോ ഹോട്‌സ്റ്റാറിന് വന്‍ കുതിപ്പ്. ആഗോള ഒടിടി ഭീമന്‍ എന്നറിയപ്പെടുന്ന നെറ്റ്ഫ്‌ളിക്‌സിന് ഒപ്പം എത്തുന്ന നിലയിലേക്കാണ് ജിയോ ഹോട്‌സ്റ്റാറിന്റെ വളര്‍ച്ച. ജിയോ ഹോട്‌സ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ 30 (300 മില്യണ്‍) കോടി പിന്നിട്ടു. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 31.63 കോടി സബ്‌സ്‌ക്രൈബേഴ്‌സ് ആണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. റിലയന്‍സ് നയിക്കുന്ന ജിയോസിനിമയും ഡിസ്‌നി+ഹോട്ട്സ്റ്റാറും ലയിച്ചതോടെയാണ് കണക്കുകളില്‍ വലിയ മുന്നേറ്റം നടത്താന്‍ ഹോട്‌സ്റ്റാറിന് ആയത്.

ഐപിഎല്‍ 2025 സീസണ്‍ ലൈവ് സ്ട്രീമിങ്ങ് നടത്തിയ സമയത്ത് ജിയോ ഹോട്‌സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ വന്‍ ഉയര്‍ച്ച നേടി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ജിയോ ഹോട്‌സ്റ്റാറിന് 5 കോടി വരിക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ സീസണ്‍ പൂര്‍ത്തിയാകുമ്പോള്‍ ഇത് മുപ്പത് കോടിയില്‍ എത്തിനില്‍ക്കുകയാണ്.

Jiohotstar closes in on Netflix overall subscriber base touches 300 Million
ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, രൂപ 86ല്‍ താഴെ

പരസ്യ, സബ്സ്‌ക്രിപ്ഷന്‍ കണക്കുകള്‍ പ്രകാരം ഇത്തവണത്തെ ഐപിഎല്‍ ടൂര്‍ണമെന്റ് കാലം ജിയോ ഹോട്‌സ്റ്റാറിന് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നല്‍കി. കൂടാതെ ഐപിഎല്‍ ടെലിവിഷനില്‍ കണ്ടവരേക്കാള്‍ കൂടുതല്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഉപയോഗിച്ചെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഐപിഎല്ലിന്റെ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് 537 ദശലക്ഷമാണെങ്കില്‍ ഡിജിറ്റല്‍ വ്യൂവര്‍ഷിപ്പ് 652 ദശലക്ഷമായിരുന്നു എന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. 23,575 കോടി രൂപയ്ക്കാണ് 2022ല്‍, ഡിസ്‌നി സ്റ്റാര്‍ അഞ്ച് വര്‍ഷത്തേക്ക് ഐപിഎല്‍ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. റിലയന്‍സ് പിന്തുണയുള്ള വയാകോം18 - 20,500 കോടി രൂപയ്ക്ക് ഇന്ത്യയിലെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.

Jiohotstar closes in on Netflix overall subscriber base touches 300 Million
'ജനാധിപത്യത്തിന്റെ ഇരുണ്ടകാലം', വിലക്കും വെട്ടിമാറ്റലുകളും വിവാദങ്ങളും; അടിയന്തരാവസ്ഥ പ്രമേയമായ സിനിമകൾ

ജിയോസിനിമ എന്ന ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഐപിഎല്‍ വീക്ഷിച്ചവരില്‍ നിന്നും ജിയോ ഹോട്ട് സ്റ്റാറില്‍ എത്തുമ്പോള്‍ കാണികളുടെ എണ്ണം 620 ദശലക്ഷം എന്ന നിലയിലെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 5.16 ശതമാനം വര്‍ധനയാണിത്. എന്നാല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ടിവി ചാനലിലൂടെ ഐപിഎല്‍ കണ്ടവരുടെ എണ്ണത്തില്‍ 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നും കണക്കുകള്‍ പറയുന്നു.

ജൂണ്‍ 3-ന് നടന്ന ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും തമ്മിലുള്ള പോരാട്ടം ഡിജിറ്റലില്‍ 237 ദശലക്ഷം പേരും ടെലിവിഷനില്‍ 189 ദശലക്ഷം പേരും വീക്ഷിച്ചിരുന്നു എന്നും കണക്കുകള്‍ അടിവരയിടുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ജിയോസ്റ്റാറിന് വെറും 50 ദശലക്ഷം വരിക്കാര്‍ മാത്രമേ ഉണ്ടായിരുന്നത്. എന്നാല്‍ ഐപിഎല്‍ പൂര്‍ത്തിയായ മെയ് മാസത്തോടെ ഇത് 280 ദശലക്ഷമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, നെറ്റ്ഫ്‌ളിക്‌സിന്റെ ഉപഭോക്താക്കളിലും വര്‍ധന ഉണ്ടായിട്ടുണ്ട്. 2024 ഡിസംബര്‍ അവസാനത്തോടെ 190 രാജ്യങ്ങളിലായി നെറ്റ്ഫ്‌ളിക്‌സിന് 30.16 കോടി വരിക്കാര്‍ എന്ന നിലയിലേക്ക് എത്തിയിരുന്നു. 2024 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 18 ദശലക്ഷത്തിലധികം പേരാണ് പുതിയതായി നെറ്റ്ഫ്‌ളിക്‌സില്‍ ചേര്‍ന്നത്.

Summary

JioHotstar's subscriber base has reached 300 million, nearly matching global OTT leader Netflix, which recently reported 301.63 million subscribers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com