വളര്‍ച്ച കുത്തനെ ഇടിയും, ഈ വര്‍ഷം മൈനസ് 7.5 ശതമാനം പിന്നോട്ടെന്ന് റിസര്‍വ് ബാങ്ക്; നിരക്കുകളില്‍ മാറ്റമില്ലാതെ വായ്പ നയ പ്രഖ്യാപനം

വളര്‍ച്ച കുത്തനെ ഇടിയും, ഈ വര്‍ഷം മൈനസ് 7.5 ശതമാനം പിന്നോട്ടെന്ന് റിസര്‍വ് ബാങ്ക്; നിരക്കുകളില്‍ മാറ്റമില്ലാതെ വായ്പ നയ പ്രഖ്യാപനം

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു
Published on

ന്യൂഡല്‍ഹി: പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു.  വായ്പകള്‍ക്ക് ബാങ്കുകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശയായ റിപ്പോനിരക്ക് നാലു ശതമാനമായി തുടരും. വിലക്കയറ്റം നിയന്ത്രണവിധേമല്ലാത്ത സാഹചര്യത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന് പണ നയ സമിതി തീരുമാനിച്ചത്.

മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി, ബാങ്ക് നിരക്ക് എന്നിവയിലും മാറ്റമില്ല. 4.25 ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് അനുകൂലമായ നിലപാട് തുടരും.  കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. അതേസമയം വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ടതുണ്ടെന്നും ശക്തികാന്ത ദാസ പറഞ്ഞു.

നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാനിരക്ക് നെഗറ്റീവ് ആയിരിക്കും. ജിഡിപിയില്‍ മൈനസ് 7.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുമെന്നാണ് അനുമാനമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com