സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; 1,18,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു
kerala gold
kerala gold Ai image
Updated on
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. രാവിലെ പവന് ഒറ്റയടിക്ക് 1520 രൂപ വര്‍ധിച്ച് 1,18,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഉച്ചയോടെ 800 രൂപയാണ് കുറഞ്ഞത്. 1,17,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി നൂറ് രൂപയാണ് കുറഞ്ഞത്. 14,690 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

kerala gold
ഇനി 5000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പിന്‍ വേണ്ട; പുതിയ സംവിധാനവുമായി ഫോണ്‍പേ

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

kerala gold
വാട്‌സ്ആപ്പില്‍ ഇനി എല്ലാം നിസാരം, സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാം; പുത്തന്‍ ഫീച്ചര്‍
Summary

kerala gold rate changed, gold rate decreased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com