kerala-gold-rate-on-02-february-2025
goldMeta AI

സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം; പവന് 2000 രൂപ കൂടി

ഗ്രാമിന് 250 രൂപയാണ് വര്‍ധിച്ചത്.
Published on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. രാവിലെയും ഉച്ചക്കുമായി രണ്ട് തവണ കുറഞ്ഞ സ്വര്‍ണവില വൈകിട്ടോടെ പവന് 2000 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,920 രൂപയായി. ഗ്രാമിന് 250 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,740 രൂപയിലെത്തി.

റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ഇടിവുണ്ടായത്. രാവിലെ 6640 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് 3200 രൂപ വീണ്ടും കുറഞ്ഞിരുന്നു. ഇതോടെ, ഒറ്റ ദിവസം 9840 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ വൈകീട്ടോടെ വില ഉയരുകയായിരുന്നു.

kerala-gold-rate-on-02-february-2025
കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Summary

kerala gold rate on 02 february 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com