ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില, വൈകീട്ടോടെ ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു; 1,16,000ന് മുകളില്‍

ഒരിടവേളയ്ക്ക് സംസ്ഥാനത്ത് ഇന്ന് രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന്(ചൊവ്വാഴ്ച) വൈകീട്ടോടെ വര്‍ധന
kerala gold rate today
kerala gold rate todayAI image
Updated on
1 min read

കൊച്ചി: ഒരിടവേളയ്ക്ക് സംസ്ഥാനത്ത് ഇന്ന് രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന്(ചൊവ്വാഴ്ച) വൈകീട്ടോടെ വര്‍ധന. പവന് 640 രൂപയാണ് വര്‍ധിച്ചത്. 1,16,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് കൂടിയത്. 14,555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

kerala gold rate today
കാത്തിരുന്ന മാറ്റം, വാട്‌സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്നലെ രാവിലെ 1640 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 680 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

kerala gold rate today
സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ?, 'ഗോള്‍ഡന്‍ റൂള്‍' പാലിക്കുക; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍
Summary

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com