സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 3000 രൂപ, യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
kerala gold price today
kerala gold price todayഫയല്‍ ചിത്രം
Edited By:
Updated on: 
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. 1,04,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 13,015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി പവന് 1400 രൂപയാണ് കുറഞ്ഞത്. അഞ്ചുദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് താഴ്ന്നത്.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെ തന്നെ നില്‍ക്കുകയാണ്. വരാനിരിക്കുന്ന അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകളാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. പണപ്പെരുപ്പ നിരക്ക് വീണ്ടും കൂടുകയാണെങ്കില്‍ പലിശനിരക്ക് കൂട്ടാന്‍ യുഎസ് കേന്ദ്രബാങ്ക് നടപടി സ്വീകരിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. തൊഴിലുമായി ബന്ധപ്പെട്ട കണക്കുകള്‍ അമേരിക്കയ്ക്ക് ആശ്വാസം നല്‍കുന്നതാണ്. അതിനാല്‍ യാതൊരുവിധ സമ്മര്‍ദ്ദങ്ങളുമില്ലാതെ പലിശനിരക്ക് കൂട്ടാന്‍ അമേരിക്കയ്ക്ക് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് ഡോളര്‍ ശക്തമാകാനും ബോണ്ട് യീല്‍ഡ് വര്‍ധിക്കാനും ഇടയാക്കുമെന്ന കണക്കുകൂട്ടലിലാണ് നിക്ഷേപകര്‍. അതുകൊണ്ട് തന്നെ പണപ്പെരുപ്പനിരക്ക് ആണ് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുകയെന്നും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold price today
മുതിര്‍ന്ന പൗരന്മാര്‍ക്ക് കൈ നിറയെ പണം; 8.6 ശതമാനം വരെ പലിശ; ബാങ്കുകളുടെ പട്ടിക
kerala gold price today
"അമ്പമ്പോ....!!!" ഒരു കോഴിമുട്ടയ്ക്ക് 10 രൂപയോ...? ചെറിയ ഉള്ളി 160, സവാള 60; പൊള്ളുന്ന വില
Summary

kerala gold rate today, gold rate declined again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER