സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍, ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു; 1,10,000ല്‍ താഴെ പോകുമോ?

സംസ്ഥാനത്ത് സ്വര്‍ണവിലയിടിവ് തുടരുന്നു
kerala gold rate
kerala gold rateഫയല്‍ ചിത്രം
Edited By:
Updated on: 
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിടിവ് തുടരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് കുറഞ്ഞത്. 1,10,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 230 രൂപയാണ് കുറഞ്ഞത്. 13,765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഉണര്‍വിലാണ് എന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ബോണ്ട് യീല്‍ഡ് വര്‍ധിച്ചതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate
ബാങ്ക് പണിമുടക്ക് പിൻവലിച്ചു
kerala gold rate
പിപിഎഫില്‍ മാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷം കഴിഞ്ഞാല്‍ എന്തുകിട്ടും?; കണക്ക്
Summary

kerala gold rate today, gold rate decreased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com