ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു; സ്വര്‍ണവില 1,16,000ന് മുകളില്‍ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.
 gold price
Gold Price in KeralaSource: Meta AI
Updated on: 
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 880 രൂപയാണ് കുറഞ്ഞത്. 1,16,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ തിരിച്ചുകയറി 1,17,000ന് മുകളില്‍ എത്തിയിരുന്നു.

ഇന്ന് ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 14,520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.

 gold price
ക്രിക്കറ്റ് ആരാധകര്‍ക്കായി കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; അറിയാം 499 പ്ലാന്‍ ഫീച്ചര്‍

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

 gold price
എല്ലാ ദിവസവും 200 രൂപ മാറ്റിവെയ്ക്കാമോ?; 20 ലക്ഷം സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
Summary

kerala gold rate today, gold rate decreased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com