സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; 1,05,000ന് മുകളില്‍ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
kerala gold rate today
kerala gold rate todayai image
Edited By:
Updated on: 
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,280 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കൂടിയത്. 13,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1880 രൂപയാണ് കുറഞ്ഞത്.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെയാണ്. അമേരിക്കന്‍ തൊഴില്‍ വിപണി ശക്തമാണെന്ന റിപ്പോര്‍ട്ടുകളാണ് ഇന്നലെ സ്വര്‍ണവില കുത്തനെ ഇടിയാന്‍ കാരണം. തൊഴില്‍ വിപണി ശക്തമായതോടെ, അമേരിക്കന്‍ കേന്ദ്രബാങ്ക് ഉടന്‍ തന്നെ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തൊഴില്‍ വിപണി ശക്തമായത് അവസരമായി കണ്ട് പണപ്പെരുപ്പം കുറയ്ക്കാന്‍ ആവശ്യമായ നടപടികളുമായി യുഎസ് കേന്ദ്രബാങ്ക് മുന്നോട്ടുപോകുമെന്നാണ് വിലയിരുത്തല്‍. ഇത് ഡോളര്‍ ശക്തമാകാനും ബോണ്ട് യീല്‍ഡ് വര്‍ധിക്കാനും ഇടയാക്കുമെന്ന കണക്കുകൂട്ടലാണ് ഇന്നലെ സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today
40 കിലോമീറ്റര്‍ അകലെ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം; 'ലിമിറ്റ്‌ലെസ് ഡെലിവറി'യുമായി സൊമാറ്റോ
kerala gold rate today
7.5 ശതമാനം വരെ പലിശ, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം; അറിയാം വിശദമായി
Summary

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER