തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് 1080 രൂപയുടെ വര്‍ധന; 93,000ലേക്ക്

ദിവസങ്ങള്‍ നീണ്ട ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മുന്നേറ്റം
kerala gold rate today
kerala gold rate todayAi image
Edited By:
Updated on: 
1 min read

കൊച്ചി: ദിവസങ്ങള്‍ നീണ്ട ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മുന്നേറ്റം. ഇന്ന് പവന് ഒറ്റയടിക്ക് 1080 രൂപയാണ് വര്‍ധിച്ചത്. 92,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് കൂടിയത്. 11,600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16000 രൂപ കുറഞ്ഞ് ശനിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ ശേഷമാണ് ഇന്നത്തെ മുന്നേറ്റം. എന്നാല്‍ ഈ വര്‍ധന താല്‍ക്കാലികം മാത്രമാണെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ചൊവ്വാഴ്ചയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today
പത്തുവര്‍ഷം കൊണ്ട് പണം ഇരട്ടിയാകും; കിസാന്‍ വികാസ് പത്രയുടെ നേട്ടങ്ങള്‍ എന്തെല്ലാം?
kerala gold rate today
റിസ്‌ക് കുറയ്ക്കാം, ദീര്‍ഘകാല ഇക്വിറ്റി നേട്ടങ്ങള്‍; എസ്ടിപിയും എസ്‌ഐപിയും തമ്മിലുള്ള വ്യത്യാസമെന്ത്?
Summary

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER